നാട്ടുമരുന്നിൽ കേമനാണ് കരിംജീരകം. കരിംജീരകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങൾ അറിയാതെ പോകരുത് ..

നാലായിരം വർഷത്തെ പാരമ്പര്യവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടു കഴിഞ്ഞ പ്രകൃതിതത്ത്വമായ ഔഷധമാണ് കരിംജീരകം. കുറ്റിച്ചെടിയുടെ രൂപത്തിൽ അരമീറ്റർ നീളത്തിൽ നീല പുഷ്പങ്ങളോട് കൂടി കാണുന്ന കരിംജീരക ചെടി ഇന്ന് ഇന്ത്യയൊട്ടാകെ കാണപ്പെടുന്നു. Nigella sativa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കരിംജീരകത്തിന്റെ ജന്മദേശം തുർക്കിയാണ്.

ഇവയുടെ വിത്തുകൾ നല്ല സുഗന്ധം വമിക്കുന്നതും നല്ലൊരു ശതമാനം എണ്ണ ഉൾകൊള്ളുന്നതുമാണ്. അമേരിക്കയിലെ National center for Biotechnology Information തൊള്ളായിരത്തിലധികം ഗവേഷണ പ്രബന്ധങ്ങളിലൂടെ ഔഷധമൂല്യം കണ്ടെത്തിയ അപൂർവ സസ്യവിത്താണ്.

ഒട്ടനവധി ഔഷധഗുണങ്ങൾക്ക് പുറമെ ധാരാളം പോഷകമൂല്യങ്ങളും വ്യത്യസ്തമായ പതിനഞ്ചോളം അമിനോ ആസിഡുകൾ, ക്യാൻസറിനെ ചെറുക്കുന്ന കരോട്ടിൻ, കാൽസ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം കൂടാതെ പല എൻസൈമുകളും കരിംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. കരിംജീരകത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ചും ഉപയോഗരീതിയെ കുറിച്ചും കൂടുതലറിയുവാൻ വീഡിയോ കാണുക.