“നാളെ ഞാൻ വരുമ്പോൾ ഇത് മുഴുവൻ വൃത്തിയാക്കിയില്ലെങ്കിൽ പണി ഉണ്ടാവില്ല” മാസ്സായി ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ. വീഡിയോ കാണാം

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മിന്നൽ സന്ദർശനം. വൃത്തിഹീനമായ ടോയ്‌ലെറ്റുകളും പരിസരവും കണ്ട് ടീച്ചർ പൊട്ടിത്തെറിച്ചു ജീവനക്കാർ അനാസ്ഥ തുടർന്നാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ എട്ടുമണിയോടെയാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയത്. വാർഡുകളും ആശുപത്രിയും പരിസരവും മന്ത്രി പരിശോധിച്ചു. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അധികൃതർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡ്യൂട്ടിക്ക് ഹാജരാകാത്ത വർക്കക്കെതിരെ നടപടിയുണ്ടാകുമെന്നും മാതൃ പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നും ടീച്ചർ വ്യക്തമാക്കി.