നിങ്ങളുടെ പഴയ മൊബൈൽ സിസിടിവി ക്യാമറയായി പരിവർത്തനം ചെയ്യുക

ടെക്നോളജി ഇന്നു ദിനം പ്രതി വളര്‍ന്നു കൊണ്ടിരിക്കുകയാണ് . അതിനോടൊപ്പം തന്നെ ടെക്നോളജി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും വളരുന്നുണ്ട്  . എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു പരുതുവരെ തടയിടാന്‍ ഇന്നു CCTV ക്യാമറകള്‍ക്ക് ആകുന്നുണ്ട്  . ഇപ്പോൾ മിക്ക വീടുകളിലും CCTV കണ്ടുവരുന്നുണ്ട്   .പല ഗുണങ്ങളാണ് ഈ CCTV കൾക്ക് ഉള്ളത് .എന്നാൽ നല്ല CCTV വേണമെങ്കിൽ നമ്മൾ ഒരുപാടു പൈസ അതിന്നായി ചിലവാക്കണം .ഇപ്പോൾ ഇതാ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് ഒരു കൊച്ചു CCTV ആക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ കൈയ്യിൽ രണ്ടു സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കണം .

അത്തരത്തിൽ രണ്ടു സ്മാർട്ട് ഫോണുകൾ എങ്ങനെയാണ് CCTV ആക്കുന്നത് എന്ന് നോക്കാം . രണ്ടു സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കണം എന്ന് നമ്മൾ ആദ്യം പറഞ്ഞു .അതിൽ ഏത് ഫോൺ ആണ് നിങ്ങൾ CCTV ആയി വീട്ടിൽ ഉപയോഗിക്കേണ്ടത് ആ സ്മാർട്ട് ഫോണിൽ നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്നും വീഡിയോ സ്ട്രീമ്മർ മോണിറ്റർ എന്ന ആപ്ലികേഷൻ ഡൌൺലോഡ് ചെയ്യുക .ശേഷം രണ്ടാമത്തെ സ്മാർട്ട് ഫോണിൽ At home ക്യാമറ -ഹോം സെക്യൂരിറ്റി  അപ്ലിക്കേഷന്‍  ഡൌൺലോഡ് ചെയുക ഈ ഫോണ്‍ ആയിരിക്കും നമ്മള്‍ ക്യാമറക്ക് ആയി ഉപയോഗിക്കുന്നത്  . അതിനു ശേഷം ചെയ്യേണ്ടത് രണ്ടാമത്തെ ഫോണില്‍ സ്ട്രീമാര്‍ എന്ന  ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു ലോഗിൻ ചെയ്യുക .

ശേഷം വീഡിയോ സ്ട്രീമ്മർ മോണിറ്റർ എന്ന ആപ്ലിക്കേഷനിൽ QR കോഡ് ജനറേറ്റ് ചെയ്യുക .അതിനു ശേഷം ക്യാമറ -ഹോം സെക്യൂരിറ്റി എന്ന ആപ്ലികേഷനിൽ ആഡ് ഫാസ്റ്റ് സ്ട്രീമിങ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ QR കോഡ് സ്കാൻ ചെയ്യുക .ഇപ്പോൾ നിങ്ങളുടെ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ കണക്റ്റ് ആയി കഴിഞ്ഞിരിക്കുന്നു .ഇനി നിങ്ങളുടെ CCTV സ്മാർട്ട് ഫോൺ നിങ്ങൾക്ക് എവിടെ വേണമെങ്കിലും ഫിറ്റ് ചെയ്തു രണ്ടാമത്തെ സ്മാർട്ട് ഫോണിലൂടെ മോണിറ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് . ഈ അപ്ലിക്കേഷന്‍ വഴി നിരവതി ഉപയോഗങ്ങള്‍ നമുക്ക് ലഭിക്കുന്നു . ഇതു ഉപയോകിച്ച് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നതിലുപരി നമുക്ക് വോയിസ്‌ അയച്ചു  കേള്‍പ്പിക്കുവാനും  സാധിക്കും . കൂടാതെ മറ്റ്  അനവതി സങ്ങേതിക വിധ്യകളും ഇതിലുണ്ട്

നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഫോൺ സിസിടിവി ക്യാമറ എങ്ങനെ നിർമ്മിക്കാമെന്ന് ഈ വീഡിയോ കാണിക്കും, നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ ക്യാമറയെ വീടിന്റെ സുരക്ഷയ്‌ക്കോ ഓഫീസിനോ ഏതെങ്കിലും സുരക്ഷാ ആവശ്യങ്ങൾക്കോ ​​സിസിടിവി ക്യാമറയായി ഉപയോഗിക്കാം, നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സിസിടിവി ആക്കാൻ നിങ്ങൾക്ക് ആകെ വേണ്ടത് രണ്ടു  സ്മാർട്ട് ഫോനും പിന്നെ ഇന്റർനെറ്റ് കണക്ഷനും മാത്രമാണ്  , കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് , ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ