നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടോ ? എങ്ങനെ തിരിച്ചറിയാം ? ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത്

നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടെങ്കിൽ അത് പല ലക്ഷണങ്ങളും കാണിക്കും.. എന്നാൽ ആ ലക്ഷണങ്ങൾ കാൽസ്യത്തിന്റെ പ്രശ്നമാണ് എന്ന് പലർക്കും അറിയില്ല.. എല്ലുകൾ തേയ്മാനം ആകുമ്പോൾ മാത്രമാണ് പലരും ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്..നാം ദിവസവും കഴിക്കേണ്ട കാൽസ്യത്തിന്റെ അളവ് എത്ര? കാൽസ്യം കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയാം ? കാൽസ്യം കഴിച്ചാലും അത് ശരീരം വലിച്ചെടുക്കാത്തത് എപ്പോൾ ? ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക.. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും

മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആവശ്യകതയെയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളെ കുറിച്ചും നമുക്ക് അറിവുള്ളതാണ്. കാല്‍സ്യത്തിന്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. മനുഷ്യശരീരത്തിലെ കാല്‍സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടിയുള്ളതാണ്. ബാക്കിമാത്രമാണ് പേശികള്‍ക്കുള്ളത്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നു. കാല്‍സ്യത്തിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും നോക്കാം… ഹൃദയസ്പന്ദന നിരക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ കാല്‍സ്യം കൂടിയേ തീരൂ. കാല്‍സ്യത്തിന്റെ കുറവ് നിങ്ങളുടെ ഹൃദയസ്പന്ദന നിരക്ക് സാധാരണയില്‍ നിന്നും കൂടാന്‍ കാരണമാകുന്നു. കാല്‍സ്യം ഹൃദയത്തില്‍നിന്നും രക്തം ശരിയായി പമ്പുചെയ്യാന്‍ സഹായിക്കുന്നു.