നിങ്ങളെ ആരെങ്കിലും പിന്തുടരുന്നതായി തോന്നാറുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ അവസ്ഥ ഇതാണ്

നമ്മില്‍ പലരിലും സാധാരണയായി കണ്ടുവരുന്ന മാനസികരോഗാവസ്ഥയാണ് ഒ സി ഡി അഥവാ ഒബ്‌സസീവ് കംബള്‍സീവ് ഡിസോര്‍ഡര്‍.എന്നാല്‍ ഇത്തരം രോഗാവസ്ഥയെ പലരും തിരിച്ചറിയാറില്ല എന്നതാണ് സത്യം. ഇത്തരം മാനസികരോഗാവസ്ഥയുടെ ഏറ്റകുറച്ചിലുകള്‍ പലരിലും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

നമ്മുടെയൊക്കെ നിത്യജീവിതത്തിലെ സംഭാഷണങ്ങളില്‍ സ്ഥിരം കടന്ന് വരാറുള്ളതും എന്നാല്‍ ഭൂരിഭാഗം പേരും അബദ്ധധാരണകള്‍ വെച്ച് പുലര്‍ത്തുന്നതുമായ രോഗമാണ് OCD എന്ന മാനസികരോഗം.

ഒ സി ഡി (obsessive compulsive disorder )യുടെ പ്രധാന ഘടകങ്ങള്‍ ഒബ്‌സെഷനുകളും കംപല്‍ഷനുകളുമാണ്. ഒബ്‌സെഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തുടര്‍ച്ചയായും അനിയന്ത്രിതമായും ഒരു വ്യക്തിയുടെ മനസ്സിലേക്ക് അതിക്രമിച്ചു കടന്ന് വരുന്ന (ആഗ്രഹത്തിന് വിപരീതമായി) അനാവശ്യമായ ചിന്തകളും ചിത്രങ്ങളും പ്രേരണകളും ആണ് (repetitive, uncontrollable, unwanted intrusive thoughts, images and urges). ഇവ അമിതമായ ഉല്‍ക്കണ്ഠക്ക് (anxiety) കാരണമാകുന്നതിനാല്‍ തന്നെ അനുഭവിക്കുന്ന വ്യക്തി ഇവയെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ഒബ്‌സെഷനുകളെ ഒഴിവാക്കാന്‍ വേണ്ടി ആവര്‍ത്തിച്ചു ചെയ്യേണ്ടി വരുന്ന മാനസികമോ ശാരീരികമോ ആയ പ്രവര്‍ത്തികളെയാണ് (repetitive behaviours or mental acts) കംപല്‍ഷന്‍ എന്ന് പറയുന്നത്.ഇത് പോലുള്ള സംശയങ്ങളും അവ ദുരീകരിക്കാനുള്ള പ്രവര്‍ത്തികളും മനുഷ്യരില്‍ സര്‍വ്വസാധാരണമായി കണ്ട് വരുന്നു

ഉദാഹരണത്തിന് വീട് പൂട്ടിയിറങ്ങുന്ന ഒരു വ്യക്തി അക്കാര്യം ഒന്ന് കൂടി ഉറപ്പാക്കാന്‍ വേണ്ടി ഒന്നോ രണ്ടോ തവണ തിരിച്ചു വന്ന് പരിശോധിക്കുന്നത് അസ്വാഭാവികതയായി ആരും കണക്കാക്കാറില്ല. അത് കൊണ്ട് തന്നെ OCD എന്ന രോഗനിര്‍ണ്ണയം സാധ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ കൂടിയുണ്ട്. അതിലൊന്ന് ഇത്തരം പ്രവര്‍ത്തികള്‍ സാമാന്യയുക്തിക്ക് നിരക്കാത്ത വിധം അത്യധികമാവുകയും ചിലപ്പോള്‍ മനസ്സിലേക്ക് കടന്ന് വരുന്ന സംശയങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാവുകയും ചെയ്യുമ്‌ബോഴാണ്. ഓരോ തവണയും വീട് വിട്ടിറങ്ങുമ്‌ബോള്‍ കൃത്യം 30 തവണ വാതില്‍ പൂട്ടിയോ എന്ന് ചെക്ക് ചെയ്യേണ്ടി വരുക, അങ്ങനെ ചെയ്തു കഴിഞ്ഞ് ഓഫീസിലെത്തി ജോലികളില്‍ വ്യാപൃതനായ ശേഷവും അതേ സംശയം ഉടലെടുക്കുക, വീണ്ടും വാഹനമെടുത്ത് തിരിച്ചു വീട്ടിലെത്തി ഒന്ന് കൂടി ഉറപ്പ് വരുത്തുന്നത് വരെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ ഉദാഹരണം

മതപരമായ OCD അഥവാ scrupulosity ‘വസ്വാസ് ‘ എന്ന അറബി നാമത്തിലാണ് മലബാര്‍ മേഖലയില്‍ അറിയപ്പെടുന്നത്. ലോകത്ത് എല്ലായിടത്തും ഒരേ സാധാരണനിലയിലുള്ള ജീവിതം നയിക്കാന്‍ സാധ്യമാക്കുന്ന ചികിത്സകള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇന്ന് നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനം Exposure & response prevention therapy എന്നറിയപ്പെടുന്ന കൗണ്‍സിലിംഗും (CBT) ഔഷധചികിത്സയുമാണ്. വിഷാദരോഗത്തിന് സാധാരണയായി നല്‍കാറുള്ള SSRI എന്ന വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ ആണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. ഈ ചികിത്സകളോട് പ്രതികരിക്കാത്ത അപൂര്‍വ്വം രോഗികളില്‍ തലച്ചോറിലെ ശസ്ത്രക്രിയയും പല രാജ്യങ്ങളിലും ചെയ്തു വരുന്നുണ്ട്. OCD യോടൊപ്പം കടുത്ത വിഷാദരോഗം അനുഭവിക്കുന്നവരില്‍ ECT (ഷോക്ക്) ചികിത്സയും ഫലപ്രദമാണ്

ചുരുക്കം ചില രോഗികളില്‍ ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ തന്റെ പ്രവര്‍ത്തികള്‍ യുക്തിരഹിതം ആണെന്ന ബോധം ക്രമേണ നഷ്ടമാവുകയും ചിന്തകള്‍ delusions ആയി മാറുകയും രോഗി അവയില്‍ ഉറച്ചു വിശ്വസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു (OCD with poor insight). Obsessions ഏത് വിഷയവുമായി ബന്ധപ്പെട്ടും ഉണ്ടാകാം എന്നത് കൊണ്ട് തന്നെ ഓരോ രോഗികളിലും വ്യത്യസ്ത തരത്തിലുള്ള ചിന്തകളും പ്രവര്‍ത്തികളും ഈ രോഗത്തിന്റെ ഭാഗമായി കണ്ട് വരുന്നു (infinite number of subtypes ഉണ്ടെന്ന് വേണമെങ്കില്‍ പറയാം). എങ്കിലും 4 പ്രധാന ഘടകങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ OCD രോഗികളില്‍ കൂടുതലായി കണ്ട് വരുന്നു. Obsession of contamination (വൃത്തി), symmetry (ക്രമം), forbidden thoughts (മതപരമോ സാമൂഹികമായോ വിലക്കപ്പെട്ട ചിന്തകള്‍, വികലമായ ലൈംഗിക ചിന്തകള്‍) & hoarding (അനാവശ്യവസ്തുക്കള്‍ കൂട്ടിവെക്കല്‍) എന്നിവയാണവ.