നിർഭയ കേസ് പ്രതികളെ തൂക്കിക്കൊന്നു. ഒടുവിൽ നീതി. സ്ത്രീപീഡകർക്ക് ഇതൊരു പാഠമാകട്ടെ..

നിർഭയ കേസ് പ്രതികളെ ഇന്ന് പുലർച്ചെ തീഹാർ ജയിലിൽ വച്ച് തൂക്കിക്കൊന്നു. ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയിൽ രാത്രി സമീപിക്കുകയും, സുപ്രീം കോടതി ഇന്ന് പുലർച്ചെ 2.50 ന് പരിഗണിക്കുകയും തുടർന്ന് പുനഃ പരിശോധന ഹർജി തള്ളുകയുമാണ് ഉണ്ടായത്. മുതിർന്ന അഭിഭാഷകനായ എ.പി. സിങ്ങാണ് പ്രതികൾക്കായി അവസാന നിമിഷം വരെ കിണഞ്ഞു പരിശ്രമിച്ചത്. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, എ.പി. സിംഗിന്റെ വാദങ്ങളെ മറികടന്നത്. ഇത്തരം വാദങ്ങൾ രാഷ്ട്രപതിയും, മേൽക്കോടതികളും, കീഴ്ക്കോടതികളും തള്ളിയതാണെന്ന് ജനറൽ തുഷാർ മേത്ത ആവർത്തിച്ചു. ജസ്റ്റിസ് ഭാനുമതിയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ടപതി ദയാ ഹർജി തള്ളിയതിനെക്കുറിച്ചു എന്താണ് പറയാനുള്ളതെന്ന് എന്ന് ജസ്റ്റിസ് ഭാനുമതി എ.പി. സിങിനോട് ചോദിച്ചു. എന്നാൽ അതിന് വ്യക്തമായ മറുപടി എ.പി. സിങിന് നൽകാനായില്ല.

തുടർന്ന് ഇന്ത്യയിലെ പരമോന്നത കോടതി പുനഃ പരിശോധന ഹർജി 3.30ഓടെ തള്ളുകയുമാണ് ഉണ്ടായത്. പുനഃ പരിശോധന ഹർജി തള്ളിയ ഉത്തരവ് തീഹാർ ജയിലിലേക്ക് അയക്കുകയും, പ്രതികളെ തൂക്കി കൊല്ലുകയുമാണ് ഉണ്ടായത്.

Leave a Comment