നൂറിൽ തൊണ്ണൂറു പേർക്കും അറിയില്ല കയറ്റത്തു പെട്ടെന്ന് വാഹനം നിന്ന് പോയാൽ എന്ത് ചെയ്യും എന്ന്..

വണ്ടി പമ്പ് ജംഗ്ഷനിലെ ചെറിയ കയറ്റത്ത് വെച്ച് ഓഫായി . ചേച്ചി കൂളായി നൂട്രല്‍ ആക്കി ബ്രേക്ക് ചവിട്ടി പിടിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കും … ഗിയറിട്ട് ആക്സിലേറ്റര്‍ കൊടുക്കാന്‍ നേരം വണ്ടി പുറകിലോട്ട് പോരും . പുറകിലാണെങ്കില്‍ ഒരു ബെന്‍സ് കാറും . മുട്ടാതിരിക്കാനായി മൂപ്പര് ഹോണടിച്ച് മൂപ്പരുടെ വണ്ടി പുറകിലേക്കിടുക്കും . ഇത് രണ്ട് മൂന്ന് വട്ടം ആയതോടെ ബെന്‍സുകാരന് പുറകില്‍ സ്ഥലം ഇല്ലാതായി . ഇനി പുറകിലേക്കിടുത്താല്‍ പുറകിലെ വണ്ടിയില്‍ മുട്ടും .

അതിനിടക്ക് ആരോ ചേച്ചിയോട് ഹാഫ് ക്ലച്ചില്‍ വണ്ടി നിര്‍ത്തൂന്ന് പറയുന്നുണ്ട് .ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്ന വാക്ക് പോലെ…..”ഹാഫ് ക്ലച്ചോ”…..അതെന്ത് സാധനം…അതെവിടെ എന്ന മട്ടില്‍ ചേച്ചി താഴേക്ക് നോക്കുന്നുമുണ്ടായിരുന്നു . 🙂 :)അപ്പോഴേക്കും ഒന്ന് രണ്ട് പേര്‍ വണ്ടി മുമ്പോട്ട് തളളി പിടിച്ചിട്ടും , കയറ്റം ആയത്കൊണ്ടും ചേച്ചിയുടെ experience കുറവും കൊണ്ടും വണ്ടി മുമ്പിലേക്ക് നീങ്ങുന്നില്ല . അപ്പോഴേക്കും ഒരു ചേട്ടന്‍ മുമ്പോട്ട് വന്ന് ചേച്ചി ഒന്നു ഇറങ്ങിയാല്‍ ഞാനിത് മുമ്പോട്ടെടുത്ത് തരാം . ആകെ വിയര്‍ത്തു കുളിച്ച ചേച്ചി വേഗം ഇറങ്ങി കൊടുത്തു . മൂപ്പര് വേഗം വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് കയറ്റം കഴിഞ്ഞ് കയറ്റിയിട്ടു , ഹാന്‍ഡ്ബ്രേക്കിട്ട് പുറത്തിറങ്ങി . ചേച്ചി വേഗം ചമ്മലോടെ ഒരു ടാങ്ക്സും പാസ്സാക്കി മുഖത്ത് വീണ്ടും ഗ്ലാസ്സ് ഫിറ്റ് ചെയ്ത് അവിടന്ന് കാറും കൊണ്ട് പാഞ്ഞു .

ഇതൊരു അനുഭവമാണ് വണ്ടി ഓടിക്കുന്ന പലർക്കും ഉള്ള സംശയമാണ് കയറ്റത്തു വണ്ടി പിറകിലേക്ക് പോകാതെ എങ്ങനെ ക്ലെച് താങ്ങി എടുക്കാം എന്നുള്ളത് .അങ്ങനെ സംശയം ഉള്ളവർ കണ്ടോളൂ ഇ രീതിയിൽ നിങ്ങൾക്കും സിമ്പിളായി വണ്ടി കയറ്റത്തു പുറകിലേക്ക് പോകാതെ എടുക്കാം.