നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇത് കുടിക്കൂ

പുകവലി മൂലമോ അന്തരീക്ഷത്തിലെ മലിനമായ പുക ശ്വസിച്ചോ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ കളഞ്ഞ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണല്ലോ പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുമാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്തതായി ചിന്തിക്കേണ്ട വഴി. ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഈ ഒറ്റമൂലിക്ക് കഴിയും.

ഇഞ്ചി,വെളുത്തുള്ളി, ഉള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ചാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്. നെഞ്ചില്‍ അടിഞ്ഞു കൂടിയിട്ടുള്ള കഫക്കെട്ടിനെ അലിയിച്ചു കളയാന്‍ ഇഞ്ചിക്ക് കഴിയും. ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ക്യാന്‍സറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നല്‍കാനും സാധിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡിന് ശ്വാസകോശത്തില്‍ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കാന്‍ കഴിവുള്ളതായും തെളിഞ്ഞിട്ടുള്ളതാണ്.

ആവശ്യമായ സാധനങ്ങള്‍

400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞപ്പൊടി, ഇഞ്ചി വലിയ കഷ്ണം,വെളുത്തുള്ളി ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം ഇങ്ങനെ

ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക, അതിനു ശേഷം കഷണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. എന്നിട്ട് ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. അതിനു ശേഷം പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കാവുന്നതാണ്.
ഫലം തീര്‍ച്ച.