പക്ഷാഘാതം.. ഒരാളുടെ ജീവിതത്തിനും മരണത്തിനും ഇടയിലെ ആ വിലപ്പെട്ട ഒന്നരമണിക്കൂറില്‍ ചെയ്യേണ്ടത്

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തല്‍ഫലമായി ഇവ അടയുകയോ ആന്തരികമായി രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നു. ഇതുമൂലം തലച്ചോറിലെ കോശങ്ങള്‍ തകരാറിലാവുകയും അത് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയേണ്ടതും എത്രയും വേഗം ചികിത്സ ഉറപ്പ് വരുത്തേണ്ടതുമായ അപകടകരമായ അസുഖമാണ് പക്ഷാഘാതം.

ശരീരത്തിന്റെ ഒരുവശത്ത് പെട്ടെന്ന് ഉണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.എങ്ങനെ ചികിത്സിക്കാം. സ്ട്രോക്കിന്റെലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ രോഗി ചികിത്സക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിന് ത്രോംബോളൈറ്റിക്  തെറാപ്പിഎന്നാണ് പറയുന്നത്. ഈ ചികിത്സയാല്‍ സ്ട്രോക്ക്മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.

ആ വിലപ്പെട്ട ഒന്നരമണിക്കൂറില്‍ ചെയ്യേണ്ടത്