പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കുറയ്ക്കാന്‍ എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങള്‍
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളത്തില്‍ അഞ്ച്-ആറ് തവണയെങ്കിലും കഴുകണം.
- കഴുകിയതിന് ശേഷം തൊലി കളയുന്നതാണ് നല്ലത്. മുറിച്ച പച്ചക്കറികളും പഴങ്ങളും ഒരു മിനിറ്റ് തിളച്ച വെള്ളത്തിലിടുകയോ ആവി കൊള്ളിക്കുകയോ ചെയ്യാം.
- പച്ചക്കറികളും പഴങ്ങളും പാകം ചെയ്യുന്നതിനോ കഴിക്കുന്നതിനോ മുന്‍പ് തൊലി കളയുക.
- കാഴ്ചയ്ക്ക് അതീവഭംഗിയും നിറവും തിളക്കവും ഉള്ള പച്ചക്കറികളും പഴങ്ങളും വാങ്ങാതിരിക്കുക.
- എല്ലായ്‌പ്പോഴും വലുപ്പം കുറഞ്ഞവ നോക്കി വാങ്ങുക. ഇവയില്‍ കീടനാശിനി അംശം കുറവായിരിക്കും.
- കോളിഫ്‌ളവര്‍, കാബേജ് മുതലായവ ഇലകള്‍ അടര്‍ത്തി ഉപ്പുവെള്ളത്തില്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം ഉപ്പ്) കഴുകിയതിനു ശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.
- മുറിച്ചുവെച്ച പഴങ്ങള്‍ വഴിയോര കച്ചവടക്കാരില്‍ നിന്ന് വാങ്ങി ഉപയോഗിക്കാതിരിക്കുക.