പന്നിപ്പനി പകരുന്നതെങ്ങനെ? അറിയാതെ പോകരുത് ഈ കാര്യങ്ങൾ. പുതിയ അറിവുകൾ കൂട്ടുകാരിലേക്ക് എത്തിക്കൂ

മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ സ്രവമെടുത്ത് പരിശോധിക്കുകയാണ് പന്നിപ്പനി നിർണയത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. പി.സി.ആർ ടെസ്റ്റ് വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. റാപ്പിഡ് ഇൻഫ്ളുവൻസാ ഡയഗ്നോസ്റ്റിക് ടെസ്റ്റ്, ഇമ്യൂണോ ഫ്ളൂറസെന്റ് ടെസ്റ്റ്, ഐ.വി.ഡി ടെസ്റ്റ് തുടങ്ങിയ വളരെ വേഗം റിസൾട്ട് തരുന്ന ന്യൂതന പരിശോധനകളാണ്

വൈറസ് രോഗമായതിനാൽ രോഗം ഗുരുതരമാകാൻ സാദ്ധ്യത ഇല്ലാത്തവർ നന്നായി വെള്ളംകുടിക്കുകയും വിശ്രമിക്കുകയും ചെയ്താൽ മാത്രം മതി. പനി കൂടുതലാണെങ്കിൽ അത് കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കാം. രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളവർക്ക് വൈറസ് പ്രതിരോധ മരുന്ന് നൽകാം. ന്യൂമോണിയ ഉള്ളവർക്ക് അതിനുള്ള മരുന്നും നൽകണം. ആദ്യ 48 മണിക്കൂറിനുള്ളിൽ നൽകിയ ആന്റി വൈറൽ ഫലം കൂടുതൽ പ്രയോജനപ്പെടുകയേയുള്ളു.

വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ രോഗ വ്യാപനം ഒരു പരിധിവരെ തടയാനാവും. ചുമയ്ക്കുമ്പോൾ വായും മുഖവും തുണികൊണ്ട് മറയ്ക്കുക. മാസ്ക് ഉപയോഗിക്കുക, രോഗ സംശയമുള്ളപ്പോൾ മറ്റുള്ളവരുമായി ഇടപെടാതിരിക്കുക, ആൾകൂട്ടത്തിൽ ഉൾപ്പെടാതിരിക്കുക, ജോലിയിൽ നിന്ന് വിട്ട് നിൽക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളും അവലംബിക്കണം. പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാണെങ്കിലും വ്യാപകമായ ഉപയോഗത്തിന് പ്രായോഗികമല്ല. രോഗ സാദ്ധ്യതയേറിയവർക്ക് നൽകിയാൽ ഫലപ്രദമാണ്. ഒരു വർഷത്തിൽ 2 തവണ വാക്സിൻ നൽകേണ്ടിവരും. ഓരോ പ്രാവശ്യവും രോഗബാധ പടർന്നുപിടിക്കുമ്പോൾ പ്രത്യേകം നിർമ്മിക്കുന്ന വാക്സിനാണ് നൽകേണ്ടത്. വാർഷിക ജനിതകമാറ്റം ആണ് വാക്സിൻ വ്യാപകമായി ഉപയോഗത്തിന് തടസമായിട്ടുള്ളത്.