പാദത്തിൽ ഉണ്ടാകുന്ന വിണ്ടുകീറൽ എങ്ങനെ നാച്ചുറൽ ആയി പരിഹരിക്കാം ?

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കാണുന്ന ഒരു രോഗമാണ് പാദത്തിലും ഉപ്പൂറ്റിയിലും ഉണ്ടാകുന്ന വിണ്ടു കീറൽ.. ചില രോഗങ്ങളുടെ ഭാഗമായും ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടാകാം എന്നറിയാമോ ? വിണ്ടുകീറൽ നാച്ചുറലായി എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക… ഷെയർ ചെയ്യുക.. ഒരുപാട്‌ പേർക്ക് ഉപകാരപ്പെടും

അസുഖാവസ്ഥ കണ്ടുതുടങ്ങിയാല്‍ തുടര്‍ച്ചയായ, ശ്രദ്ധാപൂര്‍ണമായ പാദ പരിചരണം ആവശ്യമാണ്. പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും പാദങ്ങള്‍ മൂടുന്ന വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക.ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടാം.നന്നായി പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.ഗ്ളിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. വെന്ത വെളിച്ചെണ്ണ അഥവാ തേങ്ങാപ്പാല്‍ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടാം.ഇതെല്ലാം തന്നെ രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നത് തടയാന്‍ ഉപയോഗിക്കാം എന്നല്ലാതെ സ്ഥായിയായ പരിരക്ഷ നല്‍കില്ല. അതിനാല്‍ തന്നെ ചികിത്സ ആവശ്യമാണ്.

കാത്സ്യം- പാല്‍, പാല്‍പ്പാടക്കട്ടി, ശുദ്ധീകരിച്ച സോയാ മില്‍ക്, ജ്യൂസ്, ബ്രോക്കോളി, മത്സ്യങ്ങള്‍ എന്നിവയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ അവ ആഹാരത്തില്‍ ദിനവും ഉള്‍ക്കൊള്ളിക്കുക.ഇരുമ്പ്- ധാന്യങ്ങള്‍, മുട്ട, പച്ചക്കറികള്‍, ബീന്‍സ്, പാവക്ക എന്നിവയില്‍ ഇരുമ്പ് ധാരാളമടങ്ങിയതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.കുത്തരി, കക്കയിറച്ചി, ചിക്കന്‍, ഞണ്ട്, കിഡ്നി ബീന്‍സ്, തൈര് എന്നിവയില്‍ സിങ്ക് റിച്ച് ഫുഡ്സ് പെടുന്നു.ഒമേഗ-3 കൂടുതലായി കണ്ടുവരുന്നത് ഓയിലി ഫിഷ് ഗണത്തിലാണ്. കൂടാതെ, പച്ചിലക്കറികളിലും അടങ്ങിയിട്ടുള്ളതിനാല്‍ ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തുക.

ചണവിത്ത്, വാല്‍നട്ട് സീഡ്സ് എന്നിവയില്‍ ഒമേഗ-3 അടങ്ങിയിരിക്കുന്നു.ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, അച്ചിങ്ങ, സോയാബീന്‍ എണ്ണ, ചണവിത്ത്, കടുക് എന്നിവയില്‍ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക (അരകോട്ടുമരം അഥവാ walnut ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതാണ്).ചികിത്സപാദസംരക്ഷണവും ആഹാരവും ചികിത്സയുടെ ഭാഗം തന്നെയാണ്. കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. വെള്ളത്തിന്‍െറയും പഴം, പച്ചക്കറികളുടെയും ഉപയോഗം ചൂടുകാലങ്ങളില്‍ കൂടുതലായും വേണം. പാദം വിള്ളലിനെതിരെ ഇന്ന് ധാരാളം ഒയിന്‍റ്മെന്‍റുകളും ജല്ലുകളും വിപണിയില്‍ ലഭ്യമാണെങ്കിലും അവയുടെ ഉപയോഗം താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ.