പെൺകുട്ടികൾക്ക് എല്ലാ വർഷവും 1200 രൂപ ലഭിക്കുന്ന പദ്ധതി.. നിങ്ങൾക്കും ലഭിക്കും ഇതിന്റെ ആനുകൂല്യം..

നിങ്ങളുടെ വീട്ടിൽ ആരെങ്കിലും കുടുമ്പശ്രീയിൽ അംഗമാണോ? ആണെങ്കിൽ നിങ്ങള്ക്ക് ഉപകാരമാകുന്ന ഒരു പ്രധാന വിവരം പറയാം. മിക്ക അംഗങ്ങൾക്കും ഈ പ്രോജക്റ്റിനെക്കുറിച്ച് അറിയില്ല. അതിനാൽ, ഈ പ്രോജക്റ്റിന്റെ പ്രയോജനങ്ങൾ ധാരാളം ആളുകളിലേക്ക് എത്തുന്നില്ല. നിങ്ങൾ ഇത് മുഴുവൻ വായിക്കുകയും മനസിലാക്കുകയും ചെയ്ത്, മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുക. കുടുമ്പശ്രീ അംഗങ്ങളുടെ അമ്മമാരുടെ പെൺമക്കൾക്ക് എല്ലാവർഷവും 1200 രൂപ ലഭിക്കുന്ന ഈ ഒരു പദ്ധതിയെക്കുറിച്ചു കൂടുതൽ വിവരിക്കാം.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും കുടുംബശ്രീ മിഷനും നടപ്പാക്കുന്ന വനിതാ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയാണിത്. കേന്ദ്രസർക്കാർ 2014 ൽ ആരംഭിച്ച ഈ പദ്ധതിയെ സ്ത്രീ സുരക്ഷാ ബിമ യോജന എന്നാണ് വിളിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് അവരുടെ കുടുംബശ്രീ സിഡിഎസിന്റെ ബിമ മിത്ര സമിതി വഴി പദ്ധതിയിൽ ചേരാം.

കുടുമ്പശ്രീ സ്ത്രീ സുരക്ഷാ ബിമ യോജന അംഗങ്ങളുടെ രണ്ട് പെൺമക്കൾ വരെ 1200 / – രൂപ സ്‌കോളർഷിപ്പ് ലഭിക്കും. 1200 / – രൂപ. 18നും 75നും വയസ്സിനിടയിലുള്ള കുടുമ്പശ്രീ അംഗങ്ങളായവർക്ക് കുടുമ്പശ്രീ സ്ത്രീ സുരക്ഷാ ഭീമ യോജനയിൽ അപേക്ഷിക്കാം. 342 രൂപയാണ് അകെ ഒരാളുടെ അക്കൗണ്ടിൽ അടക്കേണ്ടത്. ഇതിൽ പകുതി രൂപ കേന്ദ്രസർക്കാർ നൽകും. ജീവൻ ജ്യോതി ഭീമ യോജന, പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോജക്റ്റിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ചുവടെയുള്ള വീഡിയോ കാണാം..