ആരോഗ്യത്തിന് പലപ്പോഴും ചെറിയ വസ്തുക്കളാകും ഏറെ ഗുണം നല്‍കുക. ഇത്തരത്തില്‍ ഒന്നാണ് കരിഞ്ചീരകം. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. അനുഗ്രഹത്തിന്റെ വിത്തെന്നും ഇതെക്കുറിച്ചു പരാമര്‍ശമുണ്ട്. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്.
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്. ഒരു കപ്പു കട്ടന്‍ ചായയില്‍ 2,5 മില്ലി കരിഞ്ചീരക തൈലം കലക്കി രണ്ടു നേരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.
ആസ്തമ, അലര്‍ജി, ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഒരു ടീസ്പൂണ്‍ ഇതിന്റെ തൈലം ചൂടുവെള്ളതത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതു ചേര്‍ത്ത വെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും ഏറെ നല്ലതാണ്.