പ്രധാനമന്ത്രി ഉജ്വൽ യോജന, മൂന്ന് മാസം സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കാനായി അറിയേണ്ടത്

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മറ്റൊരു കേന്ദ്ര പദ്ധതി കൂടി നടപ്പിലാക്കുകയാണ്. ഈ മഹാ മാരി കാലത്തു ഏകദേശം 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി ആണ് സർക്കാർ ആവിശ്കരിച്ചിരിക്കുന്നത് . പല പദ്ധതികളും ഇതിനോടകം നടപ്പിലായി കൊണ്ടിരിക്കയാണ്. വനിതകൾക്കായുള്ള ജൻധൻ അക്കൗണ്ട് വഴി 500 രൂപ ഇതിനോടകം പലർക്കും ലഭിച്ചു കഴിഞ്ഞു.അത് പോലെ തന്നെ കിസാൻ സമ്മാൻനിധി പ്രകാരം കർഷകരിൽ പലർക്കും 2000 രൂപയും അകൗണ്ടുകളിൽ എത്തി തുടങ്ങി.

മേൽപ്പറഞ്ഞ ക്ഷേമ പ്രവർത്തനങ്ങൾ കൂടാതെ പുതിയൊരു സേവനം കൂടി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. സൗജന്യമായി മൂന്നു മാസത്തേക്ക് ഗ്യാസ് സിലിണ്ടർ നൽകാനുള്ള പദ്ധതി ആയ pmuy അഥവാ പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിക്ക് കീഴിൽ ആണ് ഇത് നൽകപ്പെടുന്നത്. അതിനാൽ തന്നെ ഈ പദ്ധതിയുടെ കീഴിൽ വരുന്ന ഗുണ ഭോക്താക്കൾക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുക.ഏകദേശം 8 കോടിയോളം അംഗങ്ങളാണ് 2016 ഇത് രൂപീകരിച്ച ഈ പദ്ധതിക്ക് കീഴിൽ ഉള്ളത്. പുക രഹിതമായ അടുപ്പുകൾ രാജ്യത്തു ഉണ്ടാക്കുക എന്നതായിരുന്നു ഈ പദ്ധതി ലക്‌ഷ്യം വെച്ചിരുന്നത്.

ഈ പദ്ധതിക്ക് വേണ്ടി ജൻധൻ അക്കൗണ്ടുകൾ എടുത്തവർക്ക് 500 രൂപ അക്കൗണ്ടിൽ ലഭിക്കുന്നതിനോടൊപ്പം ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള തുക കോടി അക്കൗണ്ടിൽ ലഭിക്കുന്നതാണ്.അക്കൗണ്ടിൽ നിന്നും പണം സ്വീകരിച്ചു ഗ്യാസ് സിലിണ്ടർ വാങ്ങാവുന്നതാണ്. ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത് മറ്റു ഗ്യാസ് കണക്ഷനുകൾ ഇല്ലാത്തവർക്കും,bpl റേഷൻ കാർഡുള്ളവർക്കുമാണ്.എന്നാൽ പുതിയ സാഹചര്യത്തിന്റെ അതായത് കോവിടിൻറെ പശ്ചാത്തലത്തിൽ ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നില്ല.പുതിയ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം ഉള്ള കണക്ഷനുകൾക്കായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം.അപ്പോൾ ലഭിക്കുന്ന അപേക്ഷ ഫോം ടൗൺലോഡ് ചെയ്തു ഏതു ഗ്യാസ് സിലിണ്ടർ ആണോ വേണ്ടത് അതിനനുസരിച്ചുള്ള ഏജൻസികളിൽ അപേക്ഷകൾ നൽകുക.

അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്,പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ വെക്കേണ്ടതാണ്. ഓർക്കുക കോവിടിന്റെ പശ്ചാത്തലതിൽ അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.