പ്രായപൂർത്തിയാകുന്ന പെൺകുട്ടികൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

വെള്ളികൊലുസിട്ട്  കൊഞ്ചി നടന്ന കുട്ടിയിൽ  നിന്നു ശാരീരികവും മാനസികവുമായ സ്ത്രീയിലേക്കുള്ള മാറ്റം. ഈ സമയങ്ങളിൽ അവൾ അറിയേണ്ടതും പറഞ്ഞു കൊടുക്കേണ്ടതുമായ കാര്യങ്ങൾ.

10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ ഈ ഗ്രൂപ്പില്‍പ്പെടുത്താം.

മാതാപിതാക്കളുടെ  പങ്ക്‌

അതുവരെ ഓടിനടന്ന മകൾ പ്രായപൂർത്തിയായി  എന്നറിയുമ്പോൾ  അവൾ കൂട്ടിലടച്ച കിളിപോലെ ആകുന്നു. അതുകൊണ്ടു തന്നെ പുറം ലോകത്തെ ചതിക്കുഴികളിൽ അവൾ  അകപ്പെടുന്നു. അവൾ പറക്കട്ടെ.. തെറ്റും, ശരിയും  തിരിച്ചറിയട്ടെ.. തെറ്റിനെതിരേ ഉച്ചത്തിൽ  പ്രതികരിക്കട്ടെ. അതിനുള്ള അറിവ് പകർന്നുകൊടുക്കുക. നല്ല ഒരു സുഹൃത്തിനേപോലാകുക എന്നതാണ് ഒരു അമ്മയുടെ കടമ.

 ശാരീരിക മാറ്റങ്ങൾ

ആർത്തവം

ഒരു കുട്ടിയ സ്വീകരിക്കാനായി ഗർഭപാത്രം  ഒരുങ്ങുകയും, കുട്ടി ഇല്ലാന്നു  അറിയുമ്പോൾ സംരക്ഷണ അറകൾ പൊട്ടുകയും പുറംതള്ളുകയും ചെയ്‌യുന്നു. ഇതു 28 ദിവസം  കൂടുമ്പോൾ ആവർത്തിക്കുന്നു. 3മുതൽ 7ദിവസം വരെ  രക്തം  കാണും. ഈ ദിവസങ്ങളിൽ  വ്യക്തി ശുചിത്വം  പാലിക്കണം. സാനിറ്ററി പാഡ് ആണ് എല്ലാവരും  സാധരണ ആയി ഉപയോഗിക്കുന്നത് ഇതു 5 മണിക്കൂർ  കഴിയുമ്പോൾ  മാറുന്നത്  വളരെ നല്ലതാണ്.

മൻസ്‌ട്രല്‍ കപ്പ്

ഇത് ധാരാളം യാത്രകൾചെയ്യ്ന്നവർക്കും, കായിക അദ്ധ്വാനത്തിൽ ഉള്ളവർക്കും  ഉപകാരമാണ് 

ശാരീരിക വളര്‍ച്ച

ഒരു പെണ്‍കുട്ടി ഋതുമതി ആയതുമുതല്‍ ശാരീരികമായ മാറ്റങ്ങളും, വളര്‍ച്ചയും സ്വയം തിരിച്ചറിയണം.

പെൺകുട്ടികൾ  നേരിടുന്ന ചൂഷണങ്ങൾ

കുട്ടികളിലെ പ്രതികരണശേഷി കുട്ടുക എന്നത് മാത്രമാണ് ഇതിനു പ്രതിവിധി. ഒരിക്കലും തന്റെ അനുവാദം കൂടാതെ  ആരെയും  ശരീരത്തിൽ  തൊടാൻ അനുവദിക്കരുത്. ‘അരുത് ‘, എന്ന വാക്ക്  പറയാൻ മടി കാണിക്കരുത്.

പ്രണയവും  പ്രണയകുരുക്കും

ഈ കാലഘട്ടത്തിൽ പ്രണയമുണ്ടാകുന്നത്  സാധാരണമാണ്. ആ പ്രണയങ്ങൾ  സൗഹൃദമായി  കണ്ടാൽമതി. മൊബൈൽ ആവിശ്യത്തിന്  ഉപയോഗിക്കുക. അതിന്റ കുരുക്കിൽ പെടാതെ നോക്കുക. മൊബൈൽ വഴി  വരുന്ന സൗഹൃദങ്ങൾ ഒഴി വാക്കുക. പ്രണയചതിക്കുഴിൽ പെട്ടാൽ നിങ്ങളുടെ മാതാപിതാക്കളായോ ടീച്ചേഴ്സിനോടോ  പാറയുക. അല്ലെക്കിൽ  ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ  വിളിക്കുക 1098.

കണ്ണുനീർ വർക്കുന്നവൾ  അല്ല പെണ്ണ് കരുത്തുറ്റവളാണ്  പെണ്ണ്

Leave a Comment