പ്ലാസ്റ്റിക്ക് കത്തിക്കുന്നത് കുട്ടികളില്‍ വ്യതിയാനവും വന്ധ്യതയും ഉണ്ടാകുന്നത് എങ്ങനെ?

കുറച്ചു നാളുകൾക്കു മുമ്പാണ്. നവിമുംബൈയിലെ എം.ജി.എം. ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂറോളജിസ്റ്റ് ഡോ. എ.കെ. സിംഗാളിന്റെ മുറിയിലേക്ക് രണ്ടുമാസം മാത്രം പ്രായമായ ഒരു കുഞ്ഞിനെയും കൊണ്ട് ഒരു കുടുംബമെത്തി. കുട്ടിയുടെ മൂത്രദ്വാരം ലിംഗാഗ്രത്തിലായിരുന്നില്ല എന്നതാണ് പ്രശ്നം. ഇതേക്കുറിച്ച് വിദേശത്ത് ഡോക്ടർമാർ നേരത്തേതന്നെ ചില പഠനങ്ങൾ നടത്തിയിരുന്നു. സ്വീഡനിൽ നടത്തിയ ഒരു പഠനത്തിലാണ് ഇതിന്റെ യഥാർഥകാരണം വെളിവായത്. കുട്ടി ഗർഭപാത്രത്തിൽ വളരുന്ന ഘട്ടത്തിൽ രാസപദാർഥങ്ങളുമായുള്ള അമ്മയുടെ അമിതബന്ധമാണ് (കെമിക്കൽ എക്സ്‌പോഷർ) ഈ രോഗത്തിനുകാരണം.  ഒരു മാസത്തിനുള്ളിൽത്തന്നെ ഇത്തരത്തിൽ രണ്ടുകേസുകൾ വന്നപ്പോഴാണ് മുംബൈയിലും ഈ പ്രശ്നം ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായത്. ഇതേക്കുറിച്ച് അദ്ദേഹം ഒരു പഠനം നടത്തിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്പത്രിയിൽ പ്രസവിച്ച 1100 ആൺകുട്ടികളെ പരിശോധിച്ചപ്പോൾ ആറുപേർക്ക് ഈ രോഗം കണ്ടെത്തി. 126 പേരിൽ ഒരാൾക്ക് എന്ന തോതിൽ.

ഇത്തരത്തിൽ ഒരു പഠനം ഇന്ത്യയിൽ ആദ്യമായിരുന്നു. എങ്ങനെയാണ് അമ്മമാരുടെ ശരീരത്തിൽ രാസപദാർഥങ്ങൾ കൂടിയ അളവിലെത്തുന്നത് എന്നന്വേഷിച്ചപ്പോൾ അതിന്റെ പ്രധാനകാരണവും കണ്ടെത്താൻ കഴിഞ്ഞു. പ്രധാനമായും പ്ലാസ്റ്റിക് വസ്തുക്കളുടെ അമിതമായ ഉപയോഗം. പ്രധാനമായും ഭക്ഷണപദാർഥങ്ങളിലൂടെ പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെത്തുന്നു. ഏറ്റവും മോശമായ പ്ലാസ്റ്റിക് ഏറ്റവും അപകടകാരിയാകുന്നു എന്നത് വേറെ കാര്യം. ഇവിടെ നല്ല പ്ലാസ്റ്റിക് ഏത്, മോശമേത് എന്നു തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഇല്ല. എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമുക്കൊരു പോലെ. 

കൂടുതൽ അറിയാനായി വീഡിയോ കാണൂ