ഫ്രിഡ്ജ് എപ്പോഴും ക്ലീൻ ആയി ഇരിക്കാൻ ഈ കാര്യങ്ങൾ മാത്രം ശ്രെദ്ധിക്കുക

ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ വീട്ടമ്മമാര്‍ പത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുവേണ്ടകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഫ്രിഡ്ജ് പവര്‍ ഓഫ് ചെയ്തതിനുമാത്രമേ വൃത്തിയാക്കാവു. ഫ്രിഡ്ജില്‍ അനാവശ്യ സാധനങ്ങള്‍ വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മീന്‍, ഇറച്ചി മുതലായവ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ എയര്‍ടൈറ്റ് കണ്ടെയ്നറുകള്‍ ഉപയോഗിക്കുക.

ഫ്രിസറില്‍ കട്ടിപിടിച്ചിരിക്കുന്ന ഐസ് കത്തികോണ്ടോ മറ്റ് മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കൊണ്ടോ നീക്കം ചെയ്യാന്‍ ശ്രമിക്കരുത് പകരം ഡിഫ്റോസ്റ്റ് എന്ന ബട്ടണ്‍ അമര്‍ത്തുക അതുമല്ലങ്കില്‍ ഫ്രഡ്ജിന്‍റെ പവര്‍ ഓഫ് ചെയ്തശേഷം അതിന്‍റെ ഡോര്‍ കുറച്ചു സമയം തുറന്നിടുക. ഫ്രിഡ്ജില്‍ എന്ത് ആഹാരസാധനങ്ങള്‍ വയ്ക്കുമ്പോഴും കൃത്യമായി അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. പാല്‍, മുട്ട, ചീസ് എന്നിവ അതിനായി അനുവധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വയ്ക്കണം. ഫ്രൂട്ട്സ് വെജിറ്റബിള്‍സ് എന്നിവയും അതിന്‍റെതായ സ്ഥലത്തുതന്നെ വയ്ക്കുക. ഫ്രിഡ്ജിലെ അനാവശ്യഗന്ധം ഒഴിവാക്കുന്നതിനായി ഒരു ചെറിയ പാത്രത്തില്‍ അല്‍പ്പം കാപ്പിപൊടി എടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഒരു ഫ്രഷ്നസ് അനുഭവപ്പെടുന്നതാണ്.

ഫ്രിഡ്ജില്‍ സാധനങ്ങള്‍ കുത്തിനിറച്ചു സൂക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം ഇതിനായി ഡിഷ്വാഷുകളോ സോപ്പുകളോ ഉപയോഗിക്കരുത് പകരം കുറച്ചു നാരങ്ങാനീരില്‍ അല്‍പ്പം ബേക്കിംഗ് സോഡ ചേര്‍ത്തിളക്കുക ഇതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് സോഫ്റ്റായ ഒരു സ്പോഞ്ചോ ടൗവ്വലോ ഉപയോഗിച്ച് ഫ്രിഡ്ജിന്‍റെ ഉള്‍വശം വൃത്തിയാക്കാം. ഫ്രിഡ്ജിന്‍റെ പുറംഭാഗം ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാടില്ല കാരണം ഇത് ഫ്രിഡ്ജിന്‍റെ കളര്‍ മങ്ങാന്‍ കാരണമാകും. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഉണ്ട് ഉദാഹരണം. ഉള്ളി, തണ്ണിമത്തന്‍, ഉരുളന്‍കിഴങ്ങ്, ബ്രഡ്, തേന്‍, തക്കാളി. ഏതു ഭക്ഷണമായാലും രണ്ടു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഫ്രിഡ്ജിന്‍റെ പുറക്വശത്തുള്ള ട്രേ ആഴ്ചയിലൊരിക്കല്‍ ഏങ്കിലും വൃത്തിയാക്കുക ഇല്ലെങ്കില്‍ ഇതില്‍ കൊതുക് മുട്ടയിടാന്‍ കാരണമാകും. പാല്‍ ഒരിക്കലും ഫ്രീസറിലോ ഫ്രിഡ്ജിന്‍റെ ഡോറിലോ വയ്ക്കാന്‍ പാടില്ല കാരണം ഡോര്‍ തുറക്കുമ്പോള്‍ പാല്‍ ഫ്രിഡ്ജില്‍ വീഴാന്‍ കാരണമാകും. ഉപയോഗിച്ചു പകുതിയാക്കിയ സോസുകള്‍, തൈരുകള്‍ എന്നിവ ഫ്രിഡ്ജിന്‍റെ ഡോറില്‍ സൂക്ഷിക്കാവുന്നതാണ്. മീന്‍, ഇറച്ചി എന്നിവ ക്ലീനാക്കിമാത്രം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പുതിനയില, കറിവേപ്പില, മല്ലിയില എന്നിവ പേപ്പര്‍ ടൗവ്വലില്‍ പൊതിഞ്ഞു വയ്ക്കുക