ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയവയാണ് ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ. കൃത്യമായി കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് ഇവ.
ഡ്രൈ നട്‌സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്നു, ബദാം അഥവാ ആല്‍മണ്ട്‌സ്. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്.
വീഡിയോ കാണാം