ഒരുപാട് കഷ്ട്ടപ്പെട്ടു പഠിക്കാന്‍ പറഞ്ഞയക്കുന്ന നമ്മുടെ കുട്ടികള്‍ കോളേജില്‍ പോയി ചെയ്തു കൂട്ടുന്നത് എന്തൊക്കെയാണെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ കഴിഞ്ഞ ദിവസം ഒരു ബെക്കരിയില്‍ ഇരിക്കുന്ന സമയത്ത് അവിടേക്ക് കുറച്ചു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും കടന്നു വന്നു ഞാന്‍ ഇരുന്നതിന്‍റെ തൊട്ടപ്പുറത്ത് ഇരുന്ന അവര്‍ ആ ബേക്കറിയില്‍ മറ്റു ആളുകളോ ജോലിക്കാരോ ഉള്ളതായി അറിയുന്നുപോലും ഇല്ല അവിടെ അപ്പോള്‍ അവര്‍ മാത്രമേ ഉള്ളൂ എന്ന ചിന്തയില്‍ ആയിരുന്നു അവരുടെ കടന്നുവരവ് പോലും അവിടെ ഇരിക്കുന്നവരെല്ലാം ആ സമയം ശ്രദ്ധിച്ചത് അവരുടെ പൊട്ടിച്ചിരികളും സംസാരവും മാത്രമായിരുന്നു ടൂവീലറില്‍ ആയിരുന്നു അവര്‍ അവിടേക്ക് വന്നത് വളരെ ഉച്ചത്തില്‍ സംസാരിച്ച അവര്‍ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഇടയ്ക്ക് അവരുടെ സംസാരം ശ്രദ്ധിച്ച എന്‍റെ തൊലിയുരിഞ്ഞുപോയി പഠിക്കുന്ന പ്രായത്തില്‍ പെണ്‍കുട്ടികള്‍ ഒരിക്കലും ആണ്‍കുട്ടികളോട് അല്ലെങ്കില്‍ ഒരു പൊതുസ്ഥലത്ത് വെച്ച് പരസപരം പറയാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്.
അത് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇത് നമ്മുടെ കേരളം തന്നെയാണോ ഇതിനു മുന്‍പ് അന്യ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ ആണ് ഇത്തരംന്‍ സംഭവങ്ങള്‍ നടക്കുന്നതായി ഞാന്‍ കേട്ടത് എന്നാല്‍ ഇങ്ങനെയൊക്കെയുള്ള സംസാരവും സംഭവങ്ങളും നമ്മുടെ നാട്ടിലും പുതുമയല്ലാതെയായി മാറിയിരിക്കുന്നു. അവര്‍ അവിടെ സംസാരിച്ചത് എന്ത് എന്ന് എന്നോട് നിങ്ങള്‍ ഒരിക്കലും ചോദിക്കരുത് അത് കേട്ടാല്‍ ഒരു പക്ഷെ നിങ്ങള്‍ വിശ്വസിക്കില്ല അല്ലെങ്കില്‍ അന്യരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം എന്നിരുന്നാലും ഈ കാര്യം എനിക്ക് ഇവടെ അവതരിപ്പിക്കാതെ വയ്യ. എനിക്ക് ഇനി പറയാനുള്ളത് കോളേജില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളോട് ആണ് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിക്കുക നിങ്ങളെ വളര്‍ത്തി വലുതാക്കി പഠിപ്പിക്കാന്‍ വിടുന്ന മാതാപിതാക്കളുടെ വിഷമം അവര്‍ എന്ത് മാത്രം കഷ്ട്ടപ്പെട്ടാണ് നിങ്ങളെ അവര്‍ പഠിപ്പിക്കുന്നത് ന്ബാലെ മറ്റൊരാളുടെ ഇരയാവാതെ നോക്കേണ്ടത് നിങ്ങളുടെ തന്നെ കടമയാണ് ശ്രദ്ധിക്കുക.