ഇന്ന് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം സംഭവിക്കുന്നുവെന്ന് ചുരുക്കം. തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണുകളില്‍ പ്രധാനിയാണ് ട്രിയോഡോതൈറോനിന്‍ (ടി3), Triodothyronine (ഠ3), തൈറോക്സിന്‍ (ടി4) Thyroxine അല്ലെങ്കില്‍ ടെട്രായ്ഡോതൈറോനിന്‍ Tetraidothyronine.ഭക്ഷണത്തില്‍നിന്നു ലഭിക്കുന്ന അയഡിന്‍ ഉപയോഗിച്ചാണ് തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണ്‍ ഉല്‍പ്പാദനം നടത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഭംഗം വരുമ്പോള്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ഏറ്റക്കുറച്ചിലുകള്‍ രണ്ടുതരം തൈറോയ്ഡിലേക്ക് വഴിതിരിക്കാം.
ഗ്രന്ഥി ആവശ്യാനുസരണം ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാതെവരുന്നതു കാരണം ഹൈപ്പോ തൈറോയ്ഡ് എന്ന അവസ്ഥ ഉണ്ടാകുന്നു. അതിന്റെ ഫലമായി ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നു. മന്ദത, അലസത തുടങ്ങിയവ അനുഭവപ്പെടല്‍, ഡിപ്രഷന് കാരണമാകുന്നു. തണുപ്പ് അസഹനീയമാകാം (തണുപ്പ് TSH ന്റെ അളവില്‍ വ്യതിയാനം ചെലുത്താം).
തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്സിന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അത് ഹൈപ്പര്‍ തൈറോയ്ഡിലേക്ക് നയിക്കും. ശരീരഭാരം പെട്ടെന്ന് കുറയുക, ഹൃദയമിടിപ്പ് വ്യതിയാനങ്ങള്‍ വരിക, അമിതമായി വിയര്‍ക്കുക തുടങ്ങിയവയ്ക്ക് കാരണമാകും.
തൈറോയ്ഡ്- പൊതുലക്ഷണങ്ങള്‍
മുടികൊഴിച്ചില്‍, ആര്‍ത്തവപ്രശ്നങ്ങള്‍, ശരീരവേദന, ഞരമ്പുകള്‍ക്ക് വേദന, വന്ധ്യത എന്നിവയ്ക്കും കാരണമാകാം.
രണ്ടുതരം തൈറോയ്ഡുകള്‍ക്കും വ്യത്യസ്തമായ ലക്ഷണങ്ങളും, ആഹാരക്രമീകരണങ്ങളുംഉണ്ട്.സാമ്യമായ ലക്ഷണങ്ങളും കാണാം.
ഹൈപ്പോ തൈറോയ്ഡും ഭക്ഷണക്രമീകരണവും
TSHന്റെ അളവ് കൂടുന്നതാണ് ഹൈപ്പോ തൈറോയ്ഡിന്റെ കാരണം. അതിനാല്‍ ഹൈപ്പോതൈറോയ്ഡ് ഉള്ളവര്‍ തങ്ങളുടെ ഭക്ഷണക്രമീകരണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം.
അയഡിന്‍:
ഹൈപ്പോതൈറോയ്ഡ് എങ്കില്‍ കൂടുതല്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങളായ അയഡൈസ്ഡ് ഉപ്പ്, കടല്‍മത്സ്യങ്ങള്‍, മുട്ട തുടങ്ങിയവ ഉള്‍പ്പെടുത്താം. ഇങ്ങനെ വരുമ്പോള്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവില്‍ വ്യതിയാനം സംഭവിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സഹായിക്കും.
ഫ്രഷ് ജ്യൂസ്
വിറ്റാമിന്‍ സി അടങ്ങിയ പഴച്ചാറുകള്‍ ശരീരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കും
മസാലകള്‍
കുരുമുളക്, ഇഞ്ചി, കറുവാപ്പട്ട തുടങ്ങിയവ ശരീരതാപനില വര്‍ധിപ്പിച്ച് അപചയപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. പ്രകൃതിയാലുള്ളവ ഉള്‍പ്പെടുത്തുക. അമിതമായ കെമിക്കലുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നവ വര്‍ജിക്കുക. നമ്മുടെ ചുറ്റുവട്ടത്തുനിന്ന് ലഭിക്കുന്ന വാഴപ്പഴം, ഇലകള്‍, മറ്റ് വിഭവങ്ങള്‍ കൂടുതലായി ഉപയോഗിക്കാം. ഒപ്പം മഞ്ഞള്‍പ്പൊടിയും. ഇവ തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും
മറ്റു റിഫൈന്‍ഡ് എണ്ണകളെക്കാള്‍ തൈറോയ്ഡ് രോഗികള്‍ക്ക് നല്ലത് ശുദ്ധമായ വെളിച്ചെണ്ണയാണ്. ഇതില്‍ മീഡിയം ചെയിന്‍ ഫാറ്റി ആസിഡ്, Caprylic acid, lauric acid, capric acid എന്നീ മൂന്ന് രൂപത്തില്‍ ഉള്ളതിനാല്‍ ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഒപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കാനും സഹായിക്കും. മിതമായ ഉപയോഗം ഉത്തമം.
ചണപ്പയര്‍, ചീയ വിത്തുകള്‍ തുടങ്ങിയവ മുളപ്പിക്കുകവഴി എ എല്‍ എ (ALA) എന്ന ഒരു തരം ഒമേഗ-3 ഉല്‍പ്പാദിപ്പിക്കുകയും ഇത് ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
30-40 ഗ്രാം വരെ നാര് ഒരുദിവസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍, ദഹനത്തെ സഹായിക്കല്‍ തുടങ്ങിയ ധാരാളം കര്‍മങ്ങള്‍ നിര്‍വഹിക്കും. അതിനായി ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിനുകളുടെയും മിനറലുകളുടെയും, ആന്റി ഓക്സിഡന്റുകളുടെയും കലവറകൂടിയാണ് ഇവ.
ജലം ശരീരത്തെ ഹൈഡ്രേറ്റാക്കി വയ്ക്കാനും ദഹനപ്രവര്‍ത്തനങ്ങളെ സഹായിക്കാനും ഒപ്പം മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. 10 മുതല്‍ 15 ഗ്ളാസ്വരെ ശുദ്ധജലം കുടിക്കണം.
തൈറോയ്ഡ് മെഡിക്കേഷന്റെ ആഗിരണത്തെ പരോക്ഷമായി ബന്ധിക്കുന്നവ
ചില ഭക്ഷ്യവസ്തുക്കളും പോഷകങ്ങളും തൈറോയ്ഡിന്റെ മരുന്നുകള്‍ അവ ഉദ്ദേശിക്കുന്ന ഫലം നല്‍കാതെ അവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ തൈറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഏകദേശം 3-4 മണിക്കൂറിനുശേഷം മാത്രം ഇത്തരത്തില്‍ ദൂഷ്യമുണ്ടാക്കുന്നവ ഉപയോഗിക്കുക.
തൈറോയ്ഡിന്റെ മരുന്നുകള്‍ രാവിലെ വെറുംവയറ്റില്‍ കൃത്യസമയം പാലിച്ച് കഴിക്കേണ്ടതാണ്.
ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ ഡി, ഒമേഗ-3, മഗ്നീഷ്യം തുടങ്ങിയ മരുന്നുകളുടെ പൂര്‍ണമായ ആഗിരണത്തെ തടസ്സപ്പെടുത്തുമെന്നതിനാല്‍ ചായ, കാപ്പി, ഓറഞ്ച്, പാല്‍, കൂരവ്, സോയ, ബദാം, കാഷ്യു, തൈര്, ഇലക്കറികള്‍, ചെറുപയര്‍ തുടങ്ങിയവ നിശ്ചിത സമയത്തിനുശേഷം മാത്രം ഉപയോഗിക്കുക. എന്തെന്നാല്‍ ചില ഭക്ഷ്യവസ്തുക്കള്‍ ലിവോതൈറോക്സിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും.
നിയന്ത്രിക്കേണ്ടവ
ഗോതമ്പ്, റവ, ആട്ട, മൈദ, ഓട്സ്, ചായ, കാപ്പി, പ്രോസസ്ഡ് ഭക്ഷ്യവസ്തുക്കള്‍, സോഡ, എണ്ണയില്‍ വറുത്തവ. പായ്ക്കറ്റ് ജ്യൂസ്.
ഉള്‍പ്പെടുത്തുക
അയഡിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, കടല്‍മത്സ്യങ്ങള്‍, ചിക്കന്‍, മുഴുധാന്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, വെളുത്തുള്ളി, സവാള, പഴങ്ങളും പച്ചക്കറികളും, ഒമേഗ-3 അടങ്ങിയവ, മാംസ്യം ധാരാളം അടങ്ങിയവ, വൈറ്റമിന്‍-ഡി അടങ്ങിയവ എന്നിങ്ങനെയുള്ളവ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.