ഭാര്യമാർ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ കുടുംബജീവിതം സ്വർഗ തുല്യമാക്കാം

പ്രശ്നങ്ങളും പരിഭവവുമില്ലാത്ത കുടുംബങ്ങൾ കുറവാണ്. താളപ്പിഴകളില്ലാത്ത കുടുംബം സ്വന്തമാവാൻ ഭാര്യമാർ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും.

സ്ത്രീകൾ പൊതുവെ പരാതി പറയുന്ന സ്വഭാവക്കാരാണ്. ഭർത്താവ് വന്ന ഉടനെ പരാതി കെട്ടഴിക്കും. ഇത് ഭർത്താവിനു വീട്ടിൽ വരാനുള്ള താല്പര്യം തന്നെ ഇല്ലാതാക്കും. പരാതികൾ സൗകര്യപൂർവ്വം ചെറുചിരിയോടെയോ തമാശ രൂപത്തിലൂടെയോ പറയുന്നത് ഗുണം ചെയ്യും.

പുരുഷന്മാർ ഒറ്റക്ക് ജീവിക്കാൻ തീരെ ഇഷ്ടപ്പെടുന്നവരല്ല. ഒത്തിരി നാൾ സ്വഭവനങ്ങളിൽ ചെന്ന് താമസിക്കുക, പിണങ്ങി മിണ്ടാതെ നിൽക്കുക ഇതൊക്കെ ഭാര്യയെ എല്ലാത്തിനും ആശ്രയിക്കുന്ന പുരുഷൻമാർക്ക് അസഹനീയമാണ്. ഈ സാഹചര്യം ഒഴിവാക്കുക.

സൗന്ദര്യം ആസ്വദിക്കുന്ന പുരുഷൻമാർ ഭാര്യയെ വൃത്തിയോടെയും ഭംഗിയോടെയും കാണാൻ ആഗ്രഹിക്കുന്നു. മുഷിഞ്ഞ വസ്ത്രം, സവാള മണക്കുന്ന കൈകൾ എന്ന രീതി ഒഴിവാക്കി കുളിച്ച് ഒരുങ്ങി തനത് ഭംഗിയിൽ വീട്ടിലും കിടപ്പുമുറിയിലും പെരുമാറുക.

സംശയരോഗം കുടുംബത്തെ നരകമാക്കും. അനാവശ്യസംശയത്തിനിട കൊടുക്കാതിരിക്കുക. നല്ല ആശയവിനിമയം ഉണ്ടെങ്കിൽ ഇത് ഒഴിവാക്കാം. പരസ്പരം മനസ് തുറന്ന് എല്ലാ കാര്യങ്ങളും സംസാരിക്കുക. വിവാഹേതരബന്ധം ഇരുവർക്കും ഇല്ലെങ്കിൽ മാത്രമേ ഇതിനു ഫലമുള്ളു.

ഭർത്താവ് എന്നും കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്നത് ഒരു തെറ്റല്ല. പക്ഷെ പുരുഷന്റെ തൊഴിൽ മേഖലയും തിരക്കും കൂടി മനസിലാക്കി പ്രവർത്തിക്കുക.

കുട്ടികൾ ഉണ്ടായി കഴിഞ്ഞാൽ ഭർത്താവിനെ അവഗണിക്കുന്ന പ്രവണത ഭാര്യമാരിൽ കാണാറുണ്ട്. രണ്ടുപേർക്കും തുല്യ പ്രാധാന്യം നൽകുക.

ജനിതക സവിശേഷതകൾ കൊണ്ടും ഹോർമോൺ കൊണ്ടും ജന്മനാ പുരുഷനു കൈവരുന്ന സ്വഭാവമാണ് അധികാരമനോഭാവം. ഇത് പുരുഷവർഗത്തിന്റെ തനത് ശൈലിയെന്നാശ്വസിച്ചു പെരുമാറുക.

ഭാര്യഭർതൃ ബന്ധത്തിൽ ശാരീരിക ബന്ധത്തിന് വളരെ പ്രാധാന്യം ഉണ്ട്. ശരീരം ഒന്നാകുക വഴി മനസും കൂടിയാണ് ഒന്നാകുന്നത് അതിലൂടെ ശക്തമാകുന്നത് ആ ബന്ധവും. “No ” പറയാതിരിക്കാൻ ഭാര്യമാർ കഴിവതും ശ്രമിക്കുക.

ഭർത്താക്കന്മാർ വെറുക്കുന്ന ഒരു കാര്യം തന്നെ താരതമ്യം ചെയ്യുന്നതാണ്. സംസാരിക്കുമ്പോൾ ഇത് ഭാര്യമാർ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം ഭർത്താവിനെ റ്റൊരാളോട് ചേർത്ത് ഗുണ നിലവാരം അളക്കുന്നത് നല്ലതല്ല.

ഈ കാര്യങ്ങൾ ഭാര്യ-ഭര്‍ത്താക്കാന്മാര്‍ മനസിലാക്കി പ്രവർത്തിച്ചാൽ കുടുംബം സ്വർഗ്ഗതുല്യമാവുക തന്നെ ചെയ്യും.