അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ചതും പുക എല്‍പിച്ചതുമായ (മാക്ഡ്) മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്.സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.
ശസ്ത്രക്രിയ ആണ് സാധാരണ പരിഹാരമാര്‍ഗമെങ്കിലും, കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ ഇടുപ്പു ഭാഗത്തെ ശസ്ത്രക്രിയ സങ്കീര്‍ണവും അതീവ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതുമാണ്. അടഞ്ഞുപോകുന്ന മലദ്വാരത്തിനു പകരമായി ഒരു സമാന്തര ബഹിര്‍ഗമനദ്വാരം സൃഷ്ടിച്ചുകൊണ്ടുള്ള കൊളോസ്മി രീതി രോഗിക്ക് അസഹ്യമായ ദുരിതങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ, ഈ രീതി ഒഴിവാക്കിക്കൊണ്ടുള്ള ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യയാണ് മലാശയ ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും അനുയോജ്യവും ഫലപ്രദവും.
രോഗം നേരത്തെ തിരിച്ചറിയുന്നത് പ്രധാനമാണ്. ശസ്ത്രക്രിയയും റേഡിയേഷനും മരുന്നുകളും ഉപയോഗിച്ചുള്ള സംയുക്ത ചികിത്സ അവലംബിക്കാമെങ്കിലും, രോഗം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അസാധ്യം തന്നെയാകും. അര്‍ബുദം ബാധിച്ചിരിക്കുന്ന ഭാഗത്തിനനുസരിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരാമെങ്കിലും പൊതുവെ മലബന്ധം, മലത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മനംപിരട്ടലോ ഛര്‍ദ്ദിക്കാനുള്ള തോന്നലോ അനുഭവപ്പെടുക തുടങ്ങിയവയാണ് പൊതുവായി പ്രകടമാവുക.
മലാശയ കാൻസർ (Colorectal Cancer) തുടക്കത്തിൽ യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാത്ത ഈ രോഗം – ആളുകൾ മരണപ്പെടുന്ന കാൻസർ വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് ഈ ക്യാൻസറിനുള്ളത്. മലാശയ കാൻസർ (colon cancer) രോഗ ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലുകളെ കുറിച്ചും സ്വീകരിക്കേണ്ട ചികിത്സകളെ കുറിച്ചും കൊച്ചി Aster Medcity യിലെ Dr Prakash സംസാരിക്കുന്നു.