എപ്പോഴും നമ്മുടെ ചർമ്മം ചെറുപ്പമായി നില നിർത്താനും മുഖത്തെ ചുളിവുകൾക്കും കറുപ്പിനും വിട കറ്റാർവാഴ മാജിക്

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിനു പ്രധാനപ്പെട്ട ഒന്നാണ് ചുളിവുകള്‍. ചുളിവുകള്‍ക്കുള്ള കാരണങ്ങള്‍ പലതാണ്. ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന ക്രീമുകള്‍ മുതില്‍ സൂര്യപ്രകാശം വരെ ഇതിനു കാരണമായി വരാം.

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനും സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് കറ്റാര്‍ വാഴ. നമ്മുടെ വീട്ടില്‍ പ്രത്യേക പരിചരണമില്ലാതെ തന്നെ വളരുന്ന ഈ ചെടി നല്ലൊരു സൗന്ദര്യ, മുടി, ആരോഗ്യ സംരക്ഷണ ഉപാധിയാണ്.

മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

അത് കൊണ്ട് തന്നെ കറ്റാര്‍ വാഴ എന്തുകൊണ്ടും വിശ്വസനീയമായി തന്നെ ഉപയോഗിക്കാം. മുഖത്തിനു നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്.

Leave a Comment