നര എപ്പോഴും എല്ലാവര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. ഇതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മുടി നരച്ച് പോയാല്‍ ഇനി കറുക്കിലെന്ന് കരുതി ഡൈ ചെയ്തും മുടിക്ക് കളര്‍ നല്‍കിയും പരിഹാരം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുടിയുടെ സൗന്ദര്യ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും നിങ്ങള്‍ അനുഭവിക്കേണ്ട. നര ബാധിച്ച് മുടിയെ എന്നന്നേക്കുമായിഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിയും.
സവാളയുടെ നീര് മുടി വളരാന്‍ സഹായിക്കുമെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് ചെറിയ ഉള്ളിയും മുടി വളരാന്‍ മാത്രമല്ല അകാല നരയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാനും ഉള്ളി നീര് സഹായിക്കുന്നു. ചെറിയ ഉള്ളി മുഴുവനായി ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുത്ത് ആ എണ്ണ കൊണ്ട് മുടിയില്‍ തേക്കുന്നത് അകാല നര പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഉള്ളി മുഴുവനായി മാത്രമല്ല ചെറിയ ഉള്ളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് എണ്ണയില്‍ മൂപ്പിച്ചെടുത്ത് ആ എണ്ണ മുടിയില്‍ തേയ്ക്കുന്നതും അകാല നരയെന്ന് പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.ഉള്ളി നീര് തലയില്‍ പുരട്ടുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലയിലുണ്ടാവുന്ന ബാക്ടീരിയയേും പേന്‍, താരന്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല മുടി കൊഴിച്ചില്‍ ഇല്ലാതാക്കി ഉള്ളിയിലെ സള്‍ഫര്‍ പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുകയും നരച്ച മുടിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഉള്ളി നീരിന് നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും കേശസംരക്ഷണത്തില്‍ ആളൊരു പുലി തന്നെയാണ്. കാരണം ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്ന സള്‍ഫര്‍ തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടി വളരാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ചെറിയ ഉള്ളി മിക്‌സിയില്‍ അടിച്ചെടുത്ത് അതിന്റെ നീര് നേരിട്ട് തന്നെ തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നാല്‍ തലയില്‍ തേയ്ക്കുന്നതിനു മുന്‍പ് ശരീരത്തില്‍ എവിടേയെങ്കിലും തേച്ച് ടെസ്റ്റ് നടത്തണം. കാരണം ഉള്ളി നീരിന് വീര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ അലര്‍ജി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം തലയില്‍ തേച്ച് പിടിപ്പിക്കാം.
എന്നാല്‍ ചിലര്‍ക്കെങ്കിലും ഉള്ളി നീര് അരച്ചെടുക്കാന്‍ മടി കാണും. എന്നാല്‍ ഇവര്‍ ഉള്ളി അരിഞ്ഞ് വെള്ളത്തില്‍ ഇട്ട ശേഷം 510 മിനിട്ടി തിളപ്പിക്കാം. തണുത്ത ശേഷം ആ വെള്ളം കൊണ്ട് തല കഴുകാം. ഇത് അകാല നരയെ മാറ്റാന്‍ സഹായിക്കും