നരച്ച മുടി കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കാരണം വയസ്സാവുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും മുടി നരക്കുന്നത്. അതുകൊണ്ട് തന്നെ മുടി നരക്കുമ്പോള്‍ പലപ്പോഴും പല വിധത്തിലുള്ള ടെന്‍ഷനാണ് പലരിലും ഉണ്ടാവുന്നത്. പ്രായമാവുന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അകാല നരയെന്ന ഈ പ്രശ്‌നത്തെ ചെറുക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും.
മുടി വെളുത്താല്‍ പിന്നെ കറുക്കില്ലെന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി ഡൈ ചെയ്തും മുടിക്ക് നിറം നല്‍കിയും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇനി മുടിയുടെ കാര്യത്തില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം നരച്ച മുടി കറുപ്പിക്കാന്‍ നമുക്ക് ഡൈ അല്ലാതെ തന്നെ ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന നാടന്‍ ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.