മുട്ടുവേദന നിമിഷങ്ങൾക്കകം അകറ്റാം; നാരങ്ങാ തൊലികൊണ്ട് ഇതാ ഒരു ചികിത്സ

മുട്ടുവേദന ഇന്നു പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അല്‍പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമന്യേ. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. കാല്‍സ്യത്തിന്റെ കുറവും എല്ലുതേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്. മുട്ടിലുണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും മറ്റൊരു കാരണവും. ഇതിനു വേണ്ടി ഡോക്ടര്‍മാരെ മാറി മാറി കാണുന്നതിനു പകരം നാരങ്ങയുടെ തൊലികൊണ്ട് ഒരു ചെറിയ ചികിത്സയുണ്ട്.

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ:

രണ്ടു നാരങ്ങയുടെ തൊലി, ഒലിവ് ഓയിൽ 100 മില്ലി

നാരങ്ങയുടെ തൊലി ഒരു ഗ്ളാസ് ജാറിൽ ഇടുക. അതിനു ശേഷം അതിലേക്ക് 100 മില്ലി ഒലിവ് ഓയിൽ ചേർക്കുക. ഈ ജാർ അതിനുശേസം മൂടിക്കെട്ടി രണ്ടാഴ്ച സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഇത് നന്നായി അരച്ചെടുക്കുക. ഇതിൽ നിന്നും അല്പമെടുത്ത് ഒരു സിൽക്ക് തുണിയിൽ വച്ച വേദനയുള്ക്ക്ള ഭാഗത്ത് ബാൻഡേജ് കൊണ്ട് നന്നായി കെട്ടി വയ്ക്കുക. രാത്രിയിൽ ഇങ്ങനെ ചെയ്തശ്ശേഷം കിടന്നാൽ, നേരം വെളുക്കുമ്പോഴേക്കും വേദന പൂർണമായും മാറിയിട്ടുണ്ടാകും.

നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു. വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ക്ക് നാരങ്ങ തൊലി നല്ല ഒരു പരിഹാരമാണ്.

നാരങ്ങയുടെ ജ്യൂസില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനൊപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ് നാരങ്ങ തൊലി. ക്യാന്‍സറിനെതിരേ ശക്തമായ ആയുധമാണ് നാരങ്ങത്തൊലി. ക്യാന്‍സര്‍ കോശങ്ങളോട് പടവെട്ടാനും അവയെ നശിപ്പിക്കാനും ശേഷിയുള്ള സാല്‍വെസ്‌ട്രോള്‍ ക്യു 40, ലിമോണീന്‍ എന്നിവ നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ക്യാന്‍സര്‍ രോഗങ്ങളെ തുരത്തുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്ളേവനോയിഡുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും. ചര്‍മ സംരക്ഷണത്തിലും നാരങ്ങ തൊലി പ്രധാന പങ്ക് വഹിക്കുന്നു. തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും നാരങ്ങ തൊലിക്ക് കഴിയും.