മുട്ട് വേദനയെ ഒറ്റ രാത്രികൊണ്ട് പൂർണ്ണമായും മാറ്റുന്ന ഒരു ദിവ്യ ഔഷധം പരിചയപ്പെടാം.. പിന്നെ ഇത് കാണണമെന്നില്ല

പ്രായംചെന്നവരില്‍ ഏറ്റവും കടുതലായി കണ്ടുവരുന്ന ബുദ്ധിമുട്ടാണ് കാല്‍മുട്ട് വേദന. മുട്ടുവേദനയ്ക്ക് പല കാരണങ്ങള്‍ ഉണ്ടെങ്കിലും 60 വയസ്സ് കഴിഞ്ഞവരില്‍ മുട്ടു തേയ്മാനം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടു വേദനയുടെ പ്രധാന കാരണം. കാല്‍മുട്ടിനുള്ളിലെ ആര്‍ട്ടിക്കുലാര്‍ കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥിക്ക് സംഭവിക്കുന്ന തേയ്മാനമാണ് ഇവിടെ വില്ലനാവുന്നത്. അമിതവണ്ണവും വ്യായാമരഹിത ജീവിതശൈലിയും രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. മുട്ടുവേദന ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത പ്രവൃത്തികളെ സാരമായി ബാധിക്കുന്നു. വേദന ഇല്ലാതാക്കി പ്രവര്‍ത്തന തലം വീണ്ടെടുക്കാന്‍ ഫിസിയോ തെറാപ്പി സഹായിക്കുന്നു.

എന്തൊക്കെയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്ന് പരിശോധിക്കാം: മുട്ടുവേദന, മുട്ടില്‍ നീരുവന്ന് വീങ്ങുക, മുട്ടു മടക്കാനും നിവര്‍ത്താനുമുള്ള ബുദ്ധിമുട്ട്, മുട്ടു മടക്കി ഇരിക്കാനും എഴുന്നേല്‍ക്കാനുമുള്ള പ്രയാസം, പടികള്‍ കയറാനും ഇറങ്ങാനും വേദന കൊണ്ട് സാധിക്കാതെ വരുക ഇവയെല്ലാം മുട്ടു തേയ്മാനത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കാലക്രമേണ മുട്ടിന്റെ ഘടന തന്നെ മാറുകയും മുട്ടിന് വളവ് സംഭവിക്കുകയും ചെയ്യുന്നു.

മുട്ടുവേദനയുള്ള രോഗികള്‍ എല്ലുരോഗ വിദഗ്ധന്‍മാരെയോ മറ്റ് മെഡിക്കല്‍ ഡോക്ടര്‍മാരെയോ കാണുമ്പോള്‍ മരുന്ന് ചികിത്സയും പിന്നീട് ഫിസിയോതെറാപ്പിയും നിര്‍ദേശിക്കപ്പെടുന്നു. വേദനയുള്ള രോഗികള്‍ എത്രയും പെട്ടെന്ന് ഫിസിയോ തെറാപ്പി ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം. മുട്ടുവേദനയുള്ള രോഗിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ബയോ മെക്കാനിക്കല്‍ വിശകലനത്തിലൂടെയും ചലന പരിശോധനയിലൂടെയും രോഗിയുടെ പ്രവര്‍ത്തനതലത്തിലുള്ള പ്രധാനപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു. ഫിസിയോതെറാപ്പി ചികിത്സയിലേക്ക് കടക്കുമ്പോള്‍ മുട്ടുവേദനയുള്ള രോഗികള്‍ക്കെല്ലാം സമാന ചികിത്സയല്ല വേണ്ടത് എന്നത് സുപ്രധാനമാണ്. രോഗിയുടെ പ്രശ്‌നങ്ങള്‍ക്ക് അനുസൃതമായി വ്യത്യസ്ത രോഗികളില്‍ ഇത് വ്യത്യസ്ത രീതിയിലാകാം.

ഫിസിയോ തെറാപ്പി ചികിത്സയില്‍ രോഗിയുടെ വേദന കുറയ്ക്കാനുള്ള ചികിത്സയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നു. ഇതിനുശേഷം കാല്‍മുട്ടിന്റെ ചലനസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച്, സന്ധികളിലെ ചലനക്കുറവ് , പേശീ പ്രവര്‍ത്തന വ്യതിയാനങ്ങള്‍ എന്നിവ കണ്ടെത്തി പരിഹരിക്കേതുണ്ട്. ഇതിന് മൊബിലൈസേഷന്‍, വ്യായാമചികിത്സ എന്നിവ സഹായിക്കുന്നു.

നീര് വീക്കവും വേദനയും കുറയ്ക്കാന്‍ ഐസ് ഉപയോഗിച്ചുള്ള ക്രയോതെറാപ്പി ചികിത്സ ഫലപ്രദമാണ്. വ്യത്യസ്ത ഉപകരണങ്ങളുടെ സഹായത്തോടെ നല്‍കുന്ന ഇലക്ട്രോതെറാപ്പി ചികിത്സകളായ ഷോക്ക് വേവ്, ലേസര്‍ തെറാപ്പി, അള്‍ട്രാസൗണ്ട്, ഠഋചട, വാക്സ് ബാത്ത്, ചികിത്സകള്‍ വേദന കുറയ്ക്കാന്‍ ഉപയോഗപ്രദമാണ്. മുട്ടിന്റെ ചലനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മാന്വല്‍ തെറാപ്പി വളരെ ഫലപ്രദമാണ്. ഫിസിയോ തെറാപ്പിസ്റ്റ് കൈകള്‍ ഉപയോഗിച്ച് മൊബിലൈസേഷന്‍ ചികിത്സയുടെ ഭാഗമായി നല്‍കുന്ന മര്‍ദവും ചലനങ്ങളും സന്ധിയുടെ സ്വഭാവികചലനങ്ങള്‍ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു. പേശി പ്രവര്‍ത്തനങ്ങളിലുള്ള വ്യതിയാനങ്ങള്‍ നിമിത്തമുള്ള വേദനകള്‍ക്ക് ടേപ്പിങ് ചികിത്സ ഗുണം ചെയ്യുന്നു. ഡൈനാമിക്ക്, കൈനീസിയോളജിക്കല്‍ ടേപ്പുകള്‍ ഇതിനായി ഉപയോഗിക്കുന്നു. ജലം ഉപയോഗിച്ച് വ്യത്യസ്തതരം പൂളുകളില്‍ ചെയ്യുന്ന ഹൈഡ്രോ തെറാപ്പി ചികിത്സ മുട്ടുതേയ്മാനത്തിന് നല്ലതാണ്. പ്രത്യേക താപനിലകളില്‍ ഫ്‌ളോട്ടിങ് സാമഗ്രികള്‍ ധരിച്ചുകൊണ്ട് പൂളുകളില്‍ ചെയ്യുന്ന വ്യായാമരീതികള്‍ വേദന കുറയ്ക്കാനും ശക്തി വര്‍ധിപ്പിക്കാനും സംതുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.