മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചിലതാണ് ഇഞ്ചിയും മുരിങ്ങയും. നല്ലൊരു ശതമാനം മലയാളികളുടെയും വീട്ടുമുറ്റത്തും തൊടിയിയിലും ഇത് രണ്ടും ലഭ്യമാണ് എന്നത് തന്നെയാണ് ഇതിനെ ഇത്ര പ്രീയം ആക്കിയതും. ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും എന്നാല്‍ ഇവ രണ്ടും ഒത്തു ചേര്‍ന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയുന്നത്. എന്നാല്‍ ഇത് വെറുതെ അങ്ങ് കഴിച്ചാല്‍ ഇതിന്റെ ഗുണം ലഭിക്കും എന്ന് വിചാരിക്കരുത്. കൃത്യമായ അളവില്‍ ഇഞ്ചിയും മുരിങ്ങയും ചേരുമ്പോള്‍ മാത്രമാണ് ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നത് എ ന്തൊക്കെ രോഗങ്ങളാണ് ഇത് ഇല്ലാതാക്കുന്നത് എന്നും എങ്ങനെയാണു ഇത് തയാറാക്കി ഉപയോഗിക്കേണ്ടത് എന്നും നോക്കാം .
വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ വാങ്ങി കഴിച്ചിട്ടും പ്രത്യേക മാറ്റം ഒന്നും കാണാത്ത പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇഞ്ചിയും മുരിങ്ങയിലയും. ഇത് ഇനിമുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സാധിക്കും. പലരും മുട്ടുവേദനയും ,സന്ധി വേദനയും മറ്റും കൊണ്ട് ബുദ്ധിമുട്ടിക്കുന്നവര്‍ ആണ്. ആര്‍തറിടിസ് ആണ് ഇതുപോലുള്ള പല രോഗങ്ങള്‍ക്കും വേദനക്കും കാരണം. ഇത് പരിഹരിക്കാന്‍ ഏറ്റവും നല്ലൊരു വഴിയാണ് മുരിങ്ങയിലയും ഇഞ്ചിയും .ഇതിലുള്ള പോടാസ്യം, മഗ്നെസ്യം, കോപ്പര്‍ എന്നിവയെല്ലാം ആര്‍തറിടിസ് എന്ന രോഗത്തിനുള്ള നല്ലൊരു പരിഹാരമാണ് .
ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചു വരികയാണ്. കാന്‍സര്‍ പോലുള്ള അപകടകരമായ രോഗങ്ങളെ പ്രതിരോധിക്കാനും മുരിങ്ങയും ഇഞ്ചിയും വളരെ ഉത്തമമായ ഒന്നാണ്. ഇത് ചേര്‍ത്ത് കഴിച്ചാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനും സഹായിക്കും .ഇന്ന് ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന വലിയ ഒരു പ്രശ്നമാണ് അമിതമായ കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കൂടുന്നത് മൂലം ഹൃദയ സംബന്ധമായ രോഗങ്ങളുടെ എണ്ണത്തിലും കുറവൊന്നും ഇല്ല കൊളസ്ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് മുരിങ്ങയില എന്ന് എല്ലാവര്ക്കും അറിയാം എന്നാല്‍ മുരിങ്ങയും ഇഞ്ചിയും കൂടിച്ചേര്‍ന്നാല്‍ ഇതിന്റെ ഫലം ഇരട്ടിക്കുകയാണ് ചെയുന്നത് .ശരീരത്തിലെ അനാവശ്യ കൊളസ്ട്രോള്‍ കുറക്കാന്‍ ഈ കൂട്ട് വളരെ സഹായകം ആണ് .
ഇന്നത്തെ ജോലി സാഹചര്യവും മാറിയ കാലാവസ്ഥയും എല്ലാം ആളുകളില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്. തലവേദന മൂലം കഷ്ടപ്പെടുന്നവര്‍ നിരവതിയാണ്. എന്നാല്‍ അവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചിയും മുരിങ്ങയും ചേര്‍ന്ന കൂട്ട്. മൈഗ്രൈന്‍ പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത് .ഏതുതരം തലവേദനയും മുരിങ്ങയും ഇഞ്ചിയും ചേര്‍ന്നാല്‍ ഇല്ലാതാകുകയും ചെയും.
രക്തസമ്മര്‍ദ്ദം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഈ വിദ്യ പരീക്ഷിക്കവുന്നത് ആണ് ഇത് രക്തസമ്മര്ധം ഉയരുന്നത് തടയും. ഇഞ്ചിയും മുരിങ്ങയും ചേര്‍ന്നാല്‍ അമിത രക്തസമ്മര്ധം ഉണ്ടാകില്ല എന്ന് തന്നെ പറയേണ്ടി വരും. വയറ്റില്‍ ഉണ്ടാകുന്ന എല്ലാ അസ്വസതതകള്‍ക്കും പണ്ടുകാലം മുതലേ ആളുകള്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇഞ്ചി .എന്നാല്‍ ഇഞ്ചിയും മുരിങ്ങയും ഒത്തുചേര്‍ന്നാല്‍ ഇതിന്റെ ഫലം രണ്ടിരട്ടിയാകും. വയറിന്റെ എല്ലാതരത്തിലുള്ള അസ്വസ്ഥതകളും മാറ്റാന്‍ ഈ കൂട്ട് വളരെ സഹായകമാണ് .
കരള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇഞ്ചിയും മുരിങ്ങയും വളരെ ഉത്തമമാണ്. രക്തക്കുറവ് മൂലമുണ്ടാകുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് മുരിങ്ങയിലയും ഇഞ്ചിയും. ഇതിലുള്ള നൂട്രിയന്‍സ് അനീമിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ക്ഷീണം ഇല്ലാതാക്കാന്‍ നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഇതിനോടൊപ്പം മുരിങ്ങയും ചേര്‍ന്നാല്‍ ക്ഷീണം പമ്പ കടക്കും എന്ന് തന്നെ പറയേണ്ടിവരും .
ഈ കൂട്ട് എങ്ങനെ തയാറാക്കാം എന്ന് നോക്കാം:- അല്‍പ്പം മുരിങ്ങയിലകളും ഒരു കഷ്ണം ഇഞ്ചിയും നന്നായി കഴുകി എടുക്കുക. ഒരു സ്പൂണ്‍ തേന്‍ പിന്നെ നാലുകപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള മറ്റു സാധനങ്ങള്‍. നന്നായി കഴുകി വൃത്തിയാക്കിയ ഇഞ്ചി നാല് കപ്പ് വെള്ളത്തില്‍ ഇട്ട് നല്ലപോലെ പത്തു മിനിട്ട് നേരം തിളപ്പിക്കുക. ശേഷം തീ കുറയ്ക്കുകയോ ഓഫ് ആക്കുകയോ ചെയ്തശേഷം മുരിങ്ങയില ഇതിലേക്ക് ചേര്‍ത്ത് അഞ്ചു മിനിട്ട് നേരം മൂടി വെക്കുക. ഇത് തണുത്ത ശേഷം ഈ മിശ്രിതത്തില്‍ തേന്‍ ചേര്‍ത്ത് ദിവസത്തില്‍ പല പ്രവശ്യങ്ങളിലായി ഈ വെള്ളം കുടിക്കാം..