ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഏറ്റവും ഫലപ്രതമായ മാര്‍ഗം എന്ത് എന്ന് ചോതിച്ചാല്‍ ഒരു ഒറ്റ ഉത്തരമേ ഉള്ളു അത് പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിക്കുന്ന വിഷമില്ലാതെ വീട്ടില്‍ നട്ട് വളര്‍ത്തിയ ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുക എന്ന് ആണ് .അത്തരത്തില്‍ പെട്ട ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒരു മരം ആണ് മുരിങ്ങ .മുരിങ്ങയുടെ തൊലി പണ്ടുകാലം മുതല്‍ ഓഷദങ്ങളിലും മറ്റും ചേരുവ ആയി ഉപയോഗിച്ച് വരുന്നു .മുരിങ്ങയുടെ കായ എല്ലാവരും കറികളില്‍ ഉപയോഗിക്കും എന്നാല്‍ മുരിങ്ങയുടെ ഇലയെ ഇന്നത്തെ കാലത്ത് ആരും തന്നെ അത്ര പരിഗണിക്കാറില്ല .
ഇത് നന്നാക്കി എടുക്കാനുള്ള ബുദ്ധിമുട്ടും സുലഭമായി കിട്ടുന്നു എന്നതിനാല്‍ അതിനോട് ഒരു താല്‍പ്പര്യം ഇല്ല എന്നതും ആയിരിക്കാം പുതു തലമുറ ഇതിനെ അവഗണിക്കാന്‍ ഉള്ള പ്രദാന കാരണങ്ങള്‍ .മുരിങ്ങയിലെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ്. ദിവസവും ഒരു പിടി മുരിങ്ങയിലയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്പലതായിരിയ്ക്കും.
മുരിങ്ങയില ഒരു പിടി നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തണമെന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.