മുരിങ്ങയില ഇട്ടു തിളപിച്ച വെള്ളം കുടിച്ചാല്‍ നമുക്ക് ഉണ്ടാകുന്ന ആ ഗുണം അത് എന്താണ് എന്ന് നോക്കാം

മുരിങ്ങയില ഇട്ടു തിളപിച്ച വെള്ളം കുടിച്ചാല്‍ നമുക്ക് ഉണ്ടാകുന്ന ആ ഗുണം അത് എന്താണ് എന്ന് നോക്കാം

ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഏറ്റവും ഫലപ്രതമായ മാര്‍ഗം എന്ത് എന്ന് ചോതിച്ചാല്‍ ഒരു ഒറ്റ ഉത്തരമേ ഉള്ളു അത് പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിക്കുന്ന വിഷമില്ലാതെ വീട്ടില്‍ നട്ട് വളര്‍ത്തിയ ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുക എന്ന് ആണ്. അത്തരത്തിൽ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മുരിങ്ങയും. വീട്ടിൽ നട്ടുപിടിപ്പിക്കുന്ന മുരിങ്ങ ഒരു ഔഷധവും, രോഗങ്ങളെ ചെറുത്ത് നിർത്താനുള്ള ഒരു മറുമരുന്ന് കൂടിയാണ്. മുരിങ്ങയുടെ കായ എല്ലാവരും കറികളില്‍ ഉപയോഗിക്കും എന്നാല്‍ മുരിങ്ങയുടെ ഇലയെ ഇന്നത്തെ കാലത്ത് ആരും തന്നെ അത്ര പരിഗണിക്കാറില്ല .

രാവിലെ ചായ, കാപ്പി ശീലത്തിനു പകരം മുരിങ്ങയില വെള്ളമായാലോ, ഇലക്കറികളില്‍ തന്നെ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയില തണലത്തു വച്ച്‌ ഉണക്കി പൊടിച്ച്‌ ഇതിട്ടു വെള്ളം തിളപ്പിച്ചു രാവിലെ വെറുംവയററില്‍ കുടിച്ചു നോക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല. സ്വാദിൽ പിന്നാക്കമാണെങ്കിലും ഉപയോഗത്തിൽ മുരിങ്ങ മുൻപിൽ തന്നെയാണ്.

ഹീമോഗ്ലോബിന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ്‌ ഉണങ്ങിയ മുരിങ്ങയിലയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം. മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണ് മുരിങ്ങാജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില, വൈറ്റമിന്‍ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണിത്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള ഉത്തമമായ ഒരു വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നത്. മലബന്ധം നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് ഉണക്കിപ്പൊടിച്ചു തിളപ്പിച്ച വെള്ളം.