ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നു കരുതി മുളച്ച ഉരുളക്കിഴങ്ങ് ഒരു കാരണവശാലും കഴിക്കരുത്. സാരമില്ല മുളച്ചതല്ലെ എന്ന കരുതുന്നവരാണ് മിക്കവരും, എന്നാല്‍ ഇനി അത് വേണ്ട, അറിഞ്ഞിരിക്കണം അതിന്റെ ദോഷവശങ്ങള്‍. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത്.
ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമാവുന്നുണ്ട്. ഇതിലൂടെ വിഷാംശത്തിന്റെ അളവ് ഉരുളക്കിഴങ്ങില്‍ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.
ദഹന സംബന്ധമായ പല പ്രതിസന്ധികളും ഉണ്ടാവുന്നു മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ. മുളച്ച ഉരുളക്കിഴങ്ങിലെ വിഷാംശം ശരീരത്തില്‍ എത്തുമ്പോള്‍ അത് പലപ്പോഴും ശരീരത്തിന് തളര്‍ച്ച ഉണ്ടാക്കുന്നു. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉരുളക്കിഴങ്ങ് കഴിച്ച ശേഷം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.
നാഢീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോല്‍കളോയ്ഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഢീവ്യവസ്ഥക്ക് പ്രശ്നം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. മുളച്ച ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല.
പ്രമേഹ രോഗികള്‍ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അതിലുപരി മുളച്ച ഉരുളക്കിഴങ്ങാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതില്‍ ഉള്ള കാര്‍ബോഹൈഡ്രേറ്റ് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മാത്രമേ ഉരുളക്കിഴങ്ങ് പോലും പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുകയാണ് ചെയ്യുന്നത്