റംസാന്‍ വ്രതശുദ്ധിയുടെ അവസരമാണ്. ഈ അവസരത്തില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിയ്ക്കുന്നതു കൊണ്ടു മാത്രം കാര്യമില്ല. മനസും ശരീരവും ചിന്തകളുമെല്ലാം വിശുദ്ധമാക്കി വയ്ക്കുകയും വേണം.
വിശന്നിരിയ്ക്കുന്നവരുടെ അവസ്ഥ മനസിലാക്കാനുള്ള ഒരു വഴി കൂടിയാണ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നത്. എന്നാല്‍ പകല്‍ മുഴുവന്‍ വ്രതമെടുത്ത് രാത്രി വാരി വലിച്ചു കഴിയ്ക്കരുത്. മിതമായി മാത്രം, അതായത് വിശപ്പു മാറാന്‍ മാത്രമുള്ളതു കഴിയ്ക്കുക.
മനസില്‍ പ്രാര്‍ത്ഥന നിറഞ്ഞ ചിന്തകള്‍ നിറയ്ക്കുക. മദ്യം, പുകവലി, കാപ്പി, ചായ ഉപയോഗങ്ങള്‍ ഒഴിവാക്കുക. മറ്റുള്ളവരെ കാണിയ്ക്കാനോ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ റംസാന്‍ വ്രതാനുഷ്ഠാനം വേണ്ട. അവനവനു തോന്നി പൂര്‍ണമനസോടെ വേണം ചെയ്യാന്‍. മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന പ്രവൃത്തികളോ സംസാരമോ റംസാന്‍ വ്രതാനുഷ്ഠാന സമയത്തു പ്രത്യേകിച്ചും ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക.
റംസാൻ നോയമ്പ് സമയത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. ഇതിന്റെ കാരണമെന്ത് ?നോമ്പ് സമയത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഈ രോഗങ്ങളെ തടയാം. അതുപോലെ നോമ്പ് സമയത്ത് കഴിക്കേണ്ട ചില ഭക്ഷണക്രമങ്ങൾ ഉണ്ട്.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. റംസാൻ നോമ്പ് പിടിക്കുന്ന എല്ലാ കുടുംബങ്ങൾക്കും നമ്മുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടും..