റേഷൻ കാർഡ് ഇനി മുതൽ മൊബൈലിൽ ലഭിക്കും. എല്ലാവരുടെയും അറിവിലേക്കായി എത്തിക്കൂ..

റേഷൻ കാർഡ് ഇനി മുതൽ മൊബൈലിൽ ലഭിക്കും.

എങ്ങിനെയെന്ന് അറിയാനായി വീഡിയോ കാണുക

അതുപോലെ, റേഷന്‍ കാര്‍ഡിന് അപേക്ഷയുമായി സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ കയറി ഇറങ്ങുന്നവര്‍ക്ക് ഇനി ആശ്വാസിക്കാം. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കല്‍ ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി നടപ്പാക്കാനാകും. ഇതിനായി പൊതുവിതരണ വകുപ്പ് തയാറാക്കിയ മൊബീല്‍ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍, അംഗങ്ങളെ ചേര്‍ക്കല്‍, തെറ്റുതിരുത്തല്‍ തുടങ്ങിയ റേഷന്‍കാര്‍ഡ് സേവനങ്ങളാണ് ഇനി ഓണ്‍ലൈനില്‍ ലഭിക്കുക. civilsupplieskerala.gov.in വെബ്‌സൈറ്റിലും എന്റെ റേഷന്‍ കാര്‍ഡ് എന്ന് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയും ഈ സേവനങ്ങള്‍ സാധ്യമാകും.
ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനം നല്‍കും. അക്ഷയകേന്ദ്രങ്ങള്‍ വഴി പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് 50രൂപയും തെറ്റുതിരുത്തുന്നതിന് 35 രൂപയുമാണ് ഈടാക്കുക. തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴ് താലൂക്കില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭിക്കുക. ഓണ്‍ലൈന്‍ പോരായ്മകള്‍ വിലയിരുത്തിയ ശേഷം വരും ദിവസങ്ങളില്‍ മറ്റ് താലൂക്കുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.