ലോക്‌ഡൗൺ സമയത്തെ അമിത വിശപ്പിനും ഗ്യാസ് ശല്യത്തിനും കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ?

ലോക്‌ഡൗൺ സമയത്തെ അമിത വിശപ്പിനും ഗ്യാസ് ശല്യത്തിനും കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ? ലോക് ഡൌൺ സമയത്ത് വീടുകളിൽ തന്നെ കഴിയുമ്പോൾ അമിതമായി വിശപ്പ് ഉണ്ടാകുന്നു എന്ന് പലരും പറയാറുണ്ട്.. അതുപോലെ തന്നെ ഇപ്പോഴും ഗ്യാസ് ശല്യം, ഏമ്പക്കം, പുളിച്ചു തികട്ടൽ, അമിതമായി വയർ വീർത്തിരിക്കുക എന്നീ പ്രശ്നങ്ങളും അലട്ടാറുണ്ട്.. ഇതിന്റെ കാരണമെന്ത് ? ഈ വിഷയം എങ്ങനെ പരിഹരിക്കാം ?

ചിലപ്പോഴൊക്കെ ദാഹത്തേയും നിങ്ങള്‍ക്ക് വിശപ്പായി തോന്നിയേക്കാം. രണ്ട് ഗ്ലാസ് വെള്ളത്തില്‍ തീരുന്ന പരവേശമാവാം ഇടയ്‌ക്കെങ്കിലും നിങ്ങള്‍ വിശപ്പാണെന്ന് തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം ലഭിക്കുന്നുവെന്ന് എപ്പോഴും ഉറപ്പ് വരുത്തണം. 

നിര്‍ജലീകരണം ബാധിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണം കൂടിയാണ് ഇടയ്ക്കിടെയുള്ള വിശപ്പ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനേക്കാള്‍ എന്തെങ്കിലും ലഘുവായി കഴിക്കണമെന്ന് തോന്നുന്നതെല്ലാം നിര്‍ജലീകരണം ബാധിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാല്‍ ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം ലഭ്യമാക്കുക എന്നതാണ് പ്രധാനം. വിശപ്പ് തോന്നുമ്പോള്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. അല്‍പ്പസമയത്തിനു ശേഷം വിശപ്പ് താനേ ശമിക്കുന്നത് കാണാം. എന്നിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ മുതിരുക. 

ചിലതരം ഭക്ഷണങ്ങളുടെ ദഹനത്തിന്റെ ഭാഗമായോ, മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുമ്പോഴോ ഗ്യാസ് ഉണ്ടാവാം. ചെറുകുടലില്‍ നന്നായി ദഹിക്കാത്ത ഭക്ഷണം വന്‍ കുടലില്‍ ഗ്യാസ് ഉണ്ടാക്കാം. അന്നനാളം, വയറ്, നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാകാറുണ്ട്.

ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഈ സമയത്ത് ഈ പ്രശ്നം ഉണ്ടാകാറുണ്ട്.. അവർക്ക് ഉപകാരപ്പെടും