ലോക്ക് ടൗൺ മൂലം ഉള്ള പ്രതിസന്ധി നല്ലൊരു ശതമാനം ആളുകളെയും സാമ്പത്തികമായി ബാധിച്ചു കഴിഞ്ഞു.അതിനാൽ തന്നെ കിട്ടുന്ന സഹായങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കില്ല.ഇന്ന് കറന്റ് കണക്ഷൻ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും.KSEB യുടെ ഭാഗത്തു നിന്നും ബില്ലിൽ ഒരു ഇളവുണ്ട്.ആർക്കൊക്കെ ആണ് ആനുകൂല്യം ലഭിക്കുക എങ്ങനെ ആണ് ഇളവ് ലഭിക്കുക എന്ന് നോക്കാം.
സാധാരണ ഗതിയിൽ രണ്ടു മാസം കൂടുമ്പോൾ ആണ് കറന്റ് ബില്ല് kseb ഇൽ നിന്നും ലഭിക്കാറുള്ളത്.എന്നാൽ ഇപ്പോൾ ഉള്ള രീതി കഴിഞ്ഞ 3 മാസത്തെ ബില്ലിന്റെ ശരാശരി എടുത്തു ആയിരിക്കും ഇത്തവണ ബില് തുക കണക്കാക്കുക.അതായതു കഴിഞ്ഞ മൂന്നു ബിൽ തുക എത്ര ആയിരുന്നുവോ അവയുടെ ശരാശരി എടുക്കും.മൂന്ന് ബില്ലും കൂടി കൂട്ടുമ്പോൾ കിട്ടുന്ന തുക മൂന്ന് കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് ശരാശരി എന്ന് പറയുന്നത്.
ചെറിയ രീതിയിൽ തുക കൂടുതലും കുറവും ഒക്കെ ഈ സഹചര്യങ്ങളിൽ ഉണ്ടാകും.ഇനി ഒരു മാസം ഉപയോഗിച്ചില്ല എങ്കിൽ രണ്ടു മാസത്തെ ബിൽ തുകയുടെ ശരാശരി ആയിരിക്കും എടുക്കുക.ലോ ടെൻഷൻ ഉപഭോക്താക്കൾ ആയിരിക്കും ഈ ഇളവിന്റെ ഗുണഭോക്താക്കൾ.ഗാർഹിക ഉപഭോക്താക്കൾ എല്ലാവരും ലോ ടെൻഷൻ പരിധിയിൽ വരുന്നവരാണ്.കൂടുതൽ മനസിലാക്കായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.