ലോൺ എടുക്കാതെ എങ്ങനെ വീട് വെക്കാം.. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പോസ്റ്റ് വായിച്ചു നോക്കൂ

ഏതൊരാളുടെയും സ്വപ്നമാണ് മനോഹരവും സൗകര്യപ്രദവുമായ ഒരു വീട് നിർമ്മിക്കുക എന്നത്. എന്നാൽ വല്യ ലോണുകളെടുത്ത് ഭവനം നിർമ്മിച്ച പല ആളുകളുടെയും ഇപ്പോഴത്തെ അവസ്ഥ നമുക്കറിയാം അതുകൊണ്ട് തന്നെ ലോണെടുക്കുവാൻ നമ്മുടെ മനസ്സ് അനുവദിക്കില്ല. ലോണെടുക്കാതെ എങ്ങനെ വീട് വെയ്ക്കാമെന്ന് രണ്ട് ഓപ്‌ഷനുകളുണ്ട്‌ . അതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പോസ്റ്റ് വായിച്ചു നോക്കൂ..ആദ്യമായി വേണ്ടത് ഭവനം നിർമ്മിക്കുന്ന സമയത്തു എന്താണ് ആവശ്യമെന്നതിനെക്കുറിച്ചു ഒരു വ്യക്തത ഉണ്ടാക്കലാണ്. ഉദാഹരണത്തിന് എത്ര മുറി വേണം, എത്ര സ്‌ക്വയർ ഫീറ്റ് വീട് വേണം, രണ്ടു നിലയോ ഒറ്റനിലയോ, ഈ തരത്തിലുള്ള എല്ലാ കാര്യങ്ങളെകുറിച്ചുമുള്ള വ്യക്തത ആർകിടെക്ടിൻറെ സഹായത്തോടു കൂടി ഉണ്ടാക്കുകയും അതിനൊരു ബഡ്ജറ്റ് തയ്യാറാക്കുകയും ചെയ്യുന്നു.

അയൽപക്കത്തുള്ള വീടുകളുടെ സൗകര്യമോ വലുപ്പമോ നോക്കി ഒരിക്കലും നമ്മൾ വീട് പണിയാൻ പോകരുത്. നമുക്ക് ആദ്യം എന്താണ് വേണ്ടതെന്നു എന്നതിനെക്കുറിച്ചു വ്യക്തത വേണം. ഉദാഹരണത്തിന് മൂന്നു പേരടങ്ങുന്ന കുടുംബത്തിന് അഞ്ചു മുറികളുള്ള വീട് ആവശ്യമുണ്ടോ? തുടർന്ന് ഭാവി മുന്നിൽ കണ്ടു ആവശ്യങ്ങളുൾപ്പെടുത്തുകയും അനാവശ്യങ്ങൾ ഒഴിവാക്കുകയും വേണം. നമ്മൾ ബഹ്വാനം പണിയുന്നത് സമാധാനത്തോട് കൂടെ ജീവിക്കാൻ വേണ്ടിയാണ്, എന്നാൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ല. അല്ലാത്ത പക്ഷം നമ്മുടെ ഒരു ബഡ്ജറ്റിലും നമ്മയുടെ ഭവനം പൂർത്തിയാക്കാൻ സാധിക്കില്ല. അതുപോലും വലിയ കടബാധ്യത ഉണ്ടാക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു.

അടുത്തതായി പറയാൻ പോകുന്നത് വീട് വെക്കാനായി ലോൺ എടുത്താൽ എന്ത് സംഭവിക്കുമെന്നതാണ്‌. ഉദാഹരണത്തിന് നിങ്ങൾ 20 ലക്ഷം രൂപ 15 വർഷത്തേക്ക് 9 ശതമാനം പലിശയിൽ ലോൺ എടുത്തു എന്ന വെയ്ക്കുക. അപ്പോൾ മാസം അടവ് 20000 രൂപ ആയിരിക്കും. അടുത്ത 15 വർഷത്തേക്ക് പലിശ നിരക്കിൽ മാറ്റമില്ലെങ്കിൽ നമ്മൾ അടയ്‌ക്കേണ്ടത് 36 ലക്ഷം രൂപയാണ്. അതായത് 16 ലക്ഷം രൂപ പലിശ ഇനത്തിൽ മാത്രം വേണ്ടി വരും. മാത്രമല്ല പലിശ നിരക്ക് കൂടിയാൽ അടയ്ക്കുന്ന തുകയും വ്യത്യാസം വരുകയും ചെയ്യും. ഇനി ഏതെങ്കിലും ഒരു തവണ അടവ് മുടക്കിയാൽ പലിശയുടെ മേൽ പലിശ കേറിവരുകയും ചെയ്യും.ഇതുകൂടാതെ ആദ്യ വർഷങ്ങളിൽ അടയ്ക്കുന്ന തുകയുടെ ഭൂരിഭാഗവും പോകുന്നത് പലിശ ഇനത്തിലായിരിക്കും.

ഇത് നമ്മളെ സമ്മർദത്തിലേക്കു ആക്കും. എന്നാൽ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം നമ്മൾ ഭവനം പണിയുന്നത് ഒരു സുപ്രഭാതത്തിലല്ല.വർഷങ്ങൾ ഈ ഒരു വിഷയത്തെപ്പറ്റി ചിന്തിച്ചതിനു ശേഷമായിരിക്കും നമ്മൾ ഭവനം നിർമ്മിക്കുന്നത് . ഏറ്റവും ചുരുങ്ങിയത് രണ്ടോ മൂന്നോ വർഷമെങ്കിലും നമ്മൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും.അതായത് ഭവന നിർമാണത്തിന് നമുക്ക് കുറച്ച വർഷങ്ങൾ ലഭിക്കാറുണ്ട്.ഈ വർഷങ്ങൾ ശെരിയായ രീതിയിൽ ഉപായോഗപ്പെടുത്തിയാൽ ഈ തരത്തിൽ ലോൺ എടുക്കാതെ നമുക്ക് വീട് വെയ്ക്കാൻ സാധിക്കും. ഈ രണ്ടു ഓപ്‌ഷനുകളെകുറിച്ചാണ് ഇനി പറയാൻ പോകുന്നത്.അതിലൊന്നാമത്തെ ഓപ്‌ഷൻ 5 വർഷത്തിനുള്ളിൽ വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. രണ്ടാമത്തെ ഓപ്‌ഷൻ 5 വർഷത്തിന് ശേഷം വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്.ആദ്യം 5 വർഷത്തിനുള്ളിൽ വീട് പണിയുന്നവർക്കുള്ള ഓപ്‌ഷനിലേക്കു പോകാം. അതിനു ഏറ്റവും അല്ല വഴിയാണ് KSFE പോലുള്ള വിശ്വസിക്കാൻ പറ്റുന്ന സ്ഥാപനങ്ങളിൽ ഒരു ചിട്ടി തുടങ്ങുന്നത്. ഉദ്ധാരണത്തിനു നിങ്ങൾ വീട് പണിയാൻ ഉദ്ദേശിച്ച് 30 ലക്ഷം രൂപയുടെ ചിട്ടി 10 വർഷത്തേക്ക് തുടങ്ങി.

ഇതിന്റെ പ്രതിമാസ അടവ് വരുന്നത് 25000 രൂപയാണ്. സാധരണ രീതിയിൽ 35% വരെ വിളിക്കുറവ് ലഭിക്കാറുണ്ട്. ഉദ്ധാരണത്തിനു നിങ്ങൾ എടുത്ത ചിട്ടിയിൽ 30% ആണ് വിളിക്കുറവെങ്കിൽ മാസം അടയ്‌ക്കേണ്ട തുക 17500 രൂപയാണ്. സാധാരണ രീതിയിൽ ആളുകളുടെ ലഭ്യത അനുസരിച്ചു പകുതി മാസം വരെ ഈ വിളിക്കുറവ് ലഭിക്കാറുണ്ട്. ചിട്ടി എപ്പോഴും തുടക്കത്തിൽ തന്നെ വിളിച്ചെടുക്കുന്നതാണ് ലാഭകരം. ഉദാഹരണത്തിന് നമ്മൾ 30% വിളിക്കുറവിൽ വിളിച്ചെടുത്താൽ 5% സ്ഥാപനങ്ങളുടെ കമ്മീഷൻ കുറച്ചാൽ 19,50,000 ലക്ഷം കിട്ടും. സാധാരണ രീതിയിൽ 2-3 വർഷത്തിനുള്ളിൽ തന്നെ ചിട്ടി നമുക്ക് ലഭിക്കാറുണ്ട്. ഇനി 2-3 വർഷത്തിനുള്ളിൽ തന്നെ ചിട്ടി നമുക്ക് ലഭിച്ചില്ലെങ്കിൽ ചിട്ടിയിൽ നിന്ന് തന്നെ കുറഞ്ഞ പലിശയ്ക്ക് ലോൺ എടുക്കാനുള്ള അവസരവുമുണ്ട് .ചിട്ടിയിൽ നിന്ന് ലോൺ എടുക്കുകയാണെങ്കിൽ അതിന്റെ പലിശ മാത്രമേ അടയ്‌ക്കേണ്ടി വരൂ.ചിട്ടി ലഭിക്കുമ്പോൾ താങ്കൾക്കു മൊത്തമായി ലോൺ അടയ്ക്കുകയും ചെയ്യാം.അതിന്റെ കണക്ക് നമുക്ക് നോക്കാം.ചിട്ടി തുക 30 ലക്ഷം,തവണ 120 മാസം,പ്രതിമാസ തവണ 25000 രൂപ, വിളിക്കുറവ് 30%.

നിങ്ങൾക്ക് 12 മത്തെ മാസം 21 ലക്ഷം രൂപ കിട്ടി.നടത്തിപ്പുകാരുടെ കമ്മീഷൻ 1.5 ലക്ഷം രൂപ. ബാക്കി നിങ്ങൾക്ക് ലഭിക്കുന്ന തുക 19.5 ലക്ഷം രൂപ. കൂടാതെ 30% വിളിക്കുറവ് 60 മാസം വരെ നിങ്ങൾക്ക് ലഭിക്കും. തുടർന്ന് രണ്ടു വർഷത്തോളം 20% വിളിക്കുറവിൽ ഒരു വർഷത്തോളം 10% വിളിക്കുറവും, അങ്ങനെ മൊത്തമടയ്‌ക്കേണ്ട തുക 2670000 രൂപ. ഭവനം നിർമ്മിക്കാൻ ലോൺ എടുത്തവർ 36 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരുമ്പോൾ ഇങ്ങനെ ചെയ്യുന്നവർക്ക് മൊത്തം ചിലവാക്കുന്നത് 26.7 ലക്ഷം രൂപ മാത്രമാണ്. നിങ്ങൾക്ക് ലാഭം 9.3 ലക്ഷം രൂപ. ഇനി നിങ്ങൾക്ക് ഭവനം 5 വർഷത്തിന് ശേഷമാണെങ്കിൽ അതിനു ഏറ്റവും നല്ല വഴിയാണ് താരതമ്യേന റിസ്ക് കുറഞ്ഞ മ്യൂച്ചൽ ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുക എന്നത്. ഉദാഹരണത്തിന് നിങ്ങളുടെ നിക്ഷേപത്തിന് 12% റിട്ടേൺ ലഭിച്ചാൽ അടുത്ത 5 വർഷത്തിന് ഉള്ളിൽ 20 ലക്ഷം രൂപ കണ്ടെത്താൻ പ്രതിമാസം അടയ്‌ക്കേണ്ട തുക 24500, മൊത്തം അടയ്ക്കുന്ന തുക 14.7 ലക്ഷം രൂപ. അതായതു ലോൺ എടുക്കുമ്പോൾ 36 ലക്ഷം രൂപ ചിലവാകുന്നിടത്തു മ്യുച്ചൽ ഫണ്ട് വഴി 14.7 ലക്ഷം രൂപ മാത്രം ചിലവാക്കിയാൽ മതി. നിങ്ങളുടെ ലാഭം 21.3 ലക്ഷം രൂപ.

Leave a Comment