വായിൽ തുണി തിരുകികയറ്റി ബോധം കെടുത്തി പത്തൊൻപതുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു, മധ്യവയസ്കൻ അറസ്റ്റിൽ

നാഗ്പൂരിൽ പാർഡിയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പത്തൊൻപതുകാരിയായ പെൺകുട്ടിയാണ് കഴിഞ്ഞ ചൊവ്വാഴ്ച ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തിൽ യോഗിലാൽ രഹാൻഡിൽ എന്ന 52കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രൂരമായി ആക്രമിക്കപെട്ട പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്.

വൈകുന്നേരത്ത് വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. യോഗിലാൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകികയറ്റി ബോധം കെടുത്തിയതിന് ശേഷമാണ് പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയെന്നും പൊലീസ് പറയുന്നു