വാഴപ്പഴം കഴിക്കുന്നവർ അറിയുക.. നിങ്ങളുടെ ശരീരത്തിൽ അതുണ്ടാക്കുന്ന ആർക്കും അറിയാത്ത മാറ്റങ്ങൾ

പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും. മികച്ച അന്‍റാസിഡാണ് വാഴപ്പഴം.

ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം. ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും. ജോലി ചെയ്ത് ക്ഷീണിച്ചാല്‍ വാഴപ്പഴം കഴിച്ച് നഷ്ടമായ കരുത്ത് വീണ്ടെടുക്കാം .

വാഴപ്പഴവും പിണ്ടിയും, ഫൈബറും പെക്ടിനും സമൃദ്ധമായി അടങ്ങിയതാണ്. ഇവ കഴിക്കുക വഴി മലബന്ധമുണ്ടാകുന്നത് തടയാം. വാഴയുടെ പിണ്ടി ഉപയോഗിച്ച് ജ്യൂസുണ്ടാക്കി കുടിക്കുന്നതും ഫലപ്രദമാണ്. കിടക്കുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്റ്റോഫാന്‍ തലച്ചോറിലെ സെറോട്ടോണിനായി രൂപാന്തരം പ്രാപിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

ഇത് മാനസിക നിലയെ മെച്ചപ്പെടുത്തുക മാത്രമല്ല ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സൗന്ദര്യ സംരക്ഷ​ണത്തിലും വാഴപ്പഴത്തിന് പങ്കുണ്ട്. . വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറെ സഹായകരമായ വിധത്തില്‍ ചര്‍മ്മത്തില്‍ നനവ് നല്കാന്‍ വാഴപ്പഴം സഹായിക്കും. വാഴപ്പഴത്തിലെ ഫ്രുക്ടൂലിഗോസാച്ചറൈഡ്സ്(എഫ്.ഒ.എസ്) എന്ന ഘടകം കുടലിലെ ശരീര സൗഹൃദമായ ബാക്ടീരിയകള്‍ പെരുകാന്‍ സഹായിക്കുകയും അതു വഴി ഉദരസംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ സാധിക്കുകയും ചെയ്യും.