വീടുകളില്‍ സ്ഥിരമായി ഉണ്ടാകുന്ന ഒരു പ്രധാന സാധനം തന്നെയാണ് വിനാഗിരി പല നാടുകളിലും ഇതിനു പല പേരുകള്‍ ആയിരിക്കും വിളിക്കുന്നത് പ്രധാനമായും മലബാര്‍ മേഖലകളില്‍ വിനാഗിരിയെ വിളിക്കുന്നത് സുര്‍ക്ക എന്നാണു മറ്റുള്ള നാടുകളില്‍ ഉള്ളവര്‍ക്ക് ഇ പേര് പറഞ്ഞാല്‍ തിരിച്ചറിയാന്‍ കഴിയില്ല എന്നാല്‍ എല്ലാ ജില്ലകളിലും പറഞ്ഞാല്‍ അറിയുന്ന ഒരു പേര് തന്നെയാണ് വിനാഗിരി എന്നത്. ഇത് നമ്മള്‍ പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട് ഭക്ഷണത്തിന്‍റെ കൂടെ ഉള്ളി കഴിക്കുമ്പോള്‍ കൂടുതല്‍ രുചി കിട്ടാനും ഉള്ളിയുടെ കാഠിന്യം കുറയാനും ഉള്ളിയില്‍ അല്‍പം വിനാഗിരി ഒഴിക്കാറുണ്ട് ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ് എന്നാല്‍ വിനാഗിരി കൊണ്ട് കൂടുതല്‍ ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കൂടി പറയട്ടെ. ഇത് അറിഞ്ഞിരിക്കുന്നത് വീട്ടില്‍ ഉള്ളവര്‍ക്ക് ഒരുപാട് ഉപയോഗപ്പെടും. ഇത് കൊണ്ടുള്ള ഒന്നാമത്തെ കാര്യം മുട്ട പുഴുങ്ങുമ്പോള്‍ വേവിക്കുന്ന സമയത്ത് പൊട്ടി പോകാതിരിക്കാന്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ മുട്ട ഒരിക്കലും പൊട്ടൂല. മറ്റൊന്ന് ലെതര്‍ ചെരുപ്പ് ബെല്‍റ്റ് എന്നിവ ക്ലീയ ചെയ്യാന്‍ അല്‍പം വിനാഗിരി തുണിയില്‍ എടുത്ത ശേഷം തുടച്ചാല്‍ ചെരുപ്പിനും ശൂവിനും നല്ല തിളക്കം കിട്ടും. വിനാഗിരി അല്ലെങ്കില്‍ സുര്‍ക്ക ഉപയോഗിച്ച് നമുക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം കറ പിടിച്ച സ്റ്റീല്‍ പൈപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ എന്നുള്ളതാണ് ഇത് ചെയ്യാന്‍ വേണ്ടി ഒരു കഷ്ണം തുണിയില്‍ അല്‍പം വിനാഗിരി എടുത്ത ശേഷം പൈപ്പ് തുടച്ചാല്‍ മാത്രം മതി നല്ല പുതിയ പൈപ്പ് പോലെ തോന്നും ഇങ്ങനെ ചെയ്‌താല്‍.
ഈസിയായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു ഉപയോഗം എന്തെന്നാല്‍ വീട്ടിലെ ഫര്‍ണിച്ചര്‍ ക്ലീന്‍ ചെയ്യാം പഴകിയ ഫര്‍ണിച്ചര്‍ ക്ലീന്‍ ചെയ്യാന്‍ വേണ്ടി തുണിയില്‍ തന്നെ അല്പം വിനാഗിരി എടുത്തിട്ടു നന്നായി തുടച്ചാല്‍ മാത്രം മതി. പിന്നൊന്ന് മിറര്‍ ക്ലീന്‍ ചെയ്യാന്‍ സാധിക്കും നമ്മള്‍ മുഖം നോക്കുന്ന കണ്ണാടി പഴകിയോ എങ്കില്‍ പുതിയത് വാങ്ങിക്കണ്ട ഇതും നമുക്ക് ഒരു മിനുട്ട് കൊണ്ട് ക്ലീന്‍ ചെയ്യാന്‍ ഒരു പാത്രത്തില്‍ വെള്ളവും അതിനോട് സമം വിനാഗിരിയും എടുത്തിട്ടു മിറര്‍ തുടച്ചാല്‍ വെട്ടിത്തിളങ്ങും. ഇത്തരത്തില്‍ ഒരുപാട് ഉപയോഗങ്ങള്‍ വിനാഗിരി കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കും ഇത്രയും കാര്യങ്ങള്‍ എനിക്ക് അറിയാവുന്നത് മാത്രമാണ് ഇത് കൂടാതെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിവുണ്ടെങ്കില്‍ ചുവടെ പങ്കുവയ്ക്കൂ എലാവര്‍ക്കും ഉപകാരപ്പെടട്ടെ.