വിഷമില്ലാത്ത മീൻ ദിവസവും കഴിക്കണമെങ്കിൽ ഇങ്ങനെ വീട്ടിൽ തന്നെ മീൻ കൃഷി ചെയ്യാം.. മീൻ പെറ്റു പെരുകി കുമിഞ്ഞു കൂടും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ..

നല്ലൊരു വരുമാന മാർഗ്ഗം ആണ് മത്സ്യകൃഷി .കാരണം മീൻ കഴിക്കാത്തവർ വളരെ കുറവ് ആയതുകൊണ്ട് തന്നെ .വിഷം ചേർക്കാത്ത മീൻ കഴിക്കാല്ലോ വീട്ടിൽ തന്നെ ഒരു കുളം കുഴിച്ചു ഇത് പോലെ ചെയ്താൽ .പോരാത്തതിന് പുറത്തു കൊടുത്താൽ ഒരു വരുമാന മാർഗ്ഗവും ആകും .വളരെ ചിലവ് കുറവ് തന്നെ എന്ന് പറയാം സാധാരണ ഒരു മീൻ കൃഷി തുടങ്ങാൻ.

കണ്ണാടിക്കൂട്ടിൽ മീൻ വളർത്തുന്നത് വേറെ പണിയൊന്നും ഇല്ലാത്തവരാണ് എന്ന എന്റെ തെറ്റിദ്ധാരണ മാറിയത് അടുത്തിടെ ഒരു മീൻകൂടു സമ്മാനം കിട്ടിയപ്പോഴാണ്. ഒരു കൂട്ടുകാരി സമ്മാനം തന്നതായിരു ന്നു ആ സ്വർണ മീനുകളെ.മീനുകൾ പൂച്ചയെയോ നായയെയോ പോലെ കൂട്ടാവുമെന്നും അവ നമ്മെ കാണുമ്പോൾ കൂട്ടത്തോടെ ചില്ലിനരികിലേക്ക് ഓടി വരുമെന്നും എനിക്ക് ഇതുവരെ അറിയുമായിരുന്നില്ല. ഒരുപാട് മനുഷ്യരുടെ മീൻവളർത്തൽ കൗതുകത്തിന്റെ രഹസ്യാനന്ദം എനിക്ക് ഇപ്പോഴാണു മനസ്സിലായത്.എനിക്കല്ല പലർക്കും.വെറും 300 കോടിയുടേത് മാത്രമാണ് ഇപ്പോൾ ഇന്ത്യയിലെ അലങ്കാര മൽസ്യ വിപണി.പക്ഷെ, അടുത്ത കുറച്ചു കൊല്ല ത്തിനകം അത് 1200 കോടിയെങ്കിലുമാ യി വളരുമെന്നാണ് കണക്കു‌കൾ.

ചെറിയ വഴിയോര കച്ചവടക്കാർ, മീനിനെ ഇടുന്ന കണ്ണാടിപെട്ടിയും ഭംഗിക്ക് അതിൽ വെയ്ക്കുന്ന കൗതുക സാധനങ്ങളുമൊക്കെ ഉണ്ടാക്കി വിൽ ക്കുന്ന കുറച്ചു പേർ… അങ്ങനെ അസംഘടിതമായ ഒരു തൊഴിൽ മേഖല യാണത്. റോഡു സൈഡിലൊക്കെ ചെറിയ കടമുറികളിൽ അക്വേറിയ സാമ ഗ്രഹികൾ വിറ്റു ജീവിക്കുന്ന കുറച്ചു പേർ നില നിർത്തുന്ന ഒരു മാർക്കറ്റ്.ആയിരം രൂപയൊക്കെ ഉണ്ടെങ്കിൽ അഞ്ചാറു കൊച്ചു ഗോൾഡ്‌ ഫിഷ് ഒക്കെയുള്ള.ഒരു കുഞ്ഞു ഗ്ലാസ്‌ പെട്ടി വാങ്ങി വീട്ടിൽ കൊണ്ടുവെച്ചു ഭംഗി കാണാവുന്നത്ര ചെറിയ മേഖല.പക്ഷെ, ആഗോള മാർക്ക റ്റിൽ ഇതല്ല അവസ്ഥ.ലോകത്തെവിടെ യും ഇത് പണമുള്ളവന്റെ വലിയ കൗതു കമാണ്.നമ്മുടെ വീട്ടിലെ ജനാലയരി കിലെ നാല് സ്വർണ മീനുകളല്ല യഥാർ ത്ഥ അക്വേറിയം. കൂറ്റൻ മാളികകളി ലെയും മാളുകളിലെയും വമ്പൻ ദൃശ്യാ ത്ഭുതങ്ങളുടെ വർണ്ണപ്പകിട്ടാണത്. വർഷം ഒന്നര ലക്ഷം കോടി രൂപ ഒഴുകുന്ന ഗ്ലോബൽ ഹോബി വിപണി. അമേരിക്കയിലേത് മാത്രം ഇപ്പോൾ തന്നെ 2500 കോടി രൂപയുടെ കൗതുക മൽസ്യ വിപണിയാണ്.150 കോടി ‘ഉന്നതകുല’ മീനുകളാണ് ഒരു വര്‍ഷം അമേരിക്കൻ സമ്പന്നർ വാങ്ങുന്നത്.യൂറോപ്പിൽ കമ്പം അതിലും കൂടും.ചൈനയിലും നന്നായി വളർന്നു വരുന്നുണ്ട്.

എന്താണ് അലങ്കാരമത്സ്യങ്ങള്‍?
ഈ ചോദ്യത്തിനു ഉത്തരം അറിയാത്തവര്‍ ഉണ്ടാകില്ലെന്ന് കരുതുന്നു. കാണാന്‍ കൌതുകവും, അഴകും, വര്‍ണ്ണവൈവിദ്യവും, ചടുല മനോഹര ചലന വിശേഷങ്ങളും ഉള്ള അക്വേറിയം ടാങ്കുകളില്‍ ഇണങ്ങി വളരുന്ന കൊച്ചു മത്സ്യങ്ങള്‍. ഇവയില്‍ ഏറിയ പങ്കും ചെറു മത്സ്യങ്ങള്‍ ആണെങ്കിലും സാമാന്യം വലുപ്പമുള്ളവയും ഉണ്ട്.

അലങ്കാര മത്സ്യങ്ങളെ പ്രധാനമായും ശുദ്ധജല മത്സ്യങ്ങള്‍ എന്നും ഉപ്പുജല(കടല്‍) മത്സ്യങ്ങള്‍ എന്നും തരം തിരിക്കാം. 85% അലങ്കാരമാത്സ്യങ്ങളും ശുദ്ധജല മത്സ്യങ്ങള്‍ ആണ്. ഉപ്പുജല മത്സ്യങ്ങള്‍ 15% മാത്രം. ലോകത്ത് 600 അലങ്കാരമത്സ്യ കുടുംബങ്ങള്‍ ഇപ്പൊഴുണ്ടെന്നാണ് അറിയുന്നത്. ഓരോ കുടുംബത്തിലും വ്യത്യസ്തങ്ങളായ അനേകം മത്സ്യങ്ങളുണ്ട്. നദികള്‍, കായലുകള്‍, ശുദ്ധജല തടാകങ്ങള്‍, കുളങ്ങള്‍, തോടുകള്‍, പാടങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി നിരവധി ജല ശ്രോതസ്സുകള്‍ നിറഞ്ഞൊഴുകുന്ന കേരളത്തില്‍ വിദേശങ്ങളില്‍ പ്രിയമേറിയതും കയറ്റുമതി സാധ്യതയുള്ളതുമായ 200 ല്‍ അധികം അലങ്കാരമത്സ്യ ഇനങ്ങള്‍ ലഭ്യമാണെന്ന വസ്തുത എത്ര പേര്‍ക്ക് അറിയാം. ഇവയെ ശേഖരിച്ചും കമ്പോളങ്ങളില്‍ പ്രിയങ്കരമായവയെ കണ്ടെത്തി കൃഷി ചെയ്തും നല്ലൊരു കാര്‍ഷിക വ്യവസായ മേഖല വളര്‍ത്തിയെടുക്കാന്‍ അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ നിരവധിയാണ്.

ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന അലങ്കാര മത്സ്യങ്ങളില്‍ സിംഹഭാഗവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജലാശയങ്ങളില്‍നിന്നു സംഭരിക്കുന്നവയാണ്. അവിടെനിന്നു ഇങ്ങു നമ്മുടെ കൊച്ചിയില്‍ വരെ വന്നു ഇത്തരം വിഭവങ്ങള്‍ വിദേശങ്ങളിലേക്ക് കപ്പല്‍ കയറുമ്പോള്‍ വിഷം കലക്കിയും ഷോക്കേല്‍പ്പിച്ചും മീന്‍പിടിക്കുന്നതടക്കമുള്ള നശീകരണ മാര്‍ഗങ്ങള്‍ അവലംബിച്ച് ദൈവത്തിന്‍റെ സ്വന്തം നാടെന്നു അഭിമാനിക്കുന്ന നാം ഈ രംഗത്ത് സ്വയം വിഡ്ഢി വേഷം കെട്ടുന്നു.

നമ്മുടെ സ്വന്തം അഭ്യന്തര ആവശ്യങ്ങള്‍ക്ക് അലങ്കാരമത്സ്യങ്ങള്‍ എത്തുന്നത് തമിഴ് നാട്ടിലെ കൊളത്തൂരില്‍ നിന്നാണെന്നു അറിയാത്തവര്‍ ചുരുക്കമാണ്. വിരോധാഭാസം തന്നെ. ഇത്രയും പ്രകൃതി രമണീയമായ അനുകൂല സാഹചര്യങ്ങളുള്ള നാം എന്തെ ഇത്ര പിറകോട്ടു പോയി എന്ന് പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. നമ്മുടെ പച്ചക്കറികള്‍ തമിഴ്നാട്‌ വഴി വിഷത്തില്‍മുങ്ങി ഇരട്ടിവിലക്ക് തിരിച്ചെത്തുന്നത് പോലെ നമ്മുടെ ജലാശയങ്ങളിലെ മത്സ്യങ്ങളും വരുന്നുണ്ടാകാം.

അലങ്കാര മത്സ്യകൃഷി ചെയ്യന്നതിനു രണ്ടു മോഡലുകള്‍ തിരഞ്ഞെടുക്കാം. ചെകിട കുടില്‍വ്യവസായമായ തമിഴ്നാട്ടിലെ കുളത്തൂര്‍ മോഡലും, ചെന്നൈ, മധുര, പാലക്കാട് എന്നിവിടങ്ങളിലെ വന്‍കിട ഫാം മോഡലും. രണ്ടും വിജയകരമായി മുന്നേറുന്നു. നമുക്ക് കൂടുതല്‍ അഭികാമ്യം കുളത്തൂര്‍ മോഡല്‍ ആണെന്ന് തോന്നുന്നു. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും വരെ ലളിതമായും ലാഭകരമായും ഈ രീതി അവലംഭിക്കാം. തെങ്ങിന്‍ തോപ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും ഇടവിളയായും, ബാല്‍ക്കണികളിലും, മട്ടുപ്പാവിലും, അടുക്കളമുറ്റത്തുമൊക്കെ അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്താം. ഇവയില്‍നിന്നുള്ള വെള്ളവും ഒഴിവാക്കുന അഴുക്കുകളും മറ്റും ഗുണമേന്മയേറിയ ജൈവവളമാകയാല്‍ പച്ചക്കറികള്‍ക്കും ഇതര വിളകള്‍ക്കും വേറെ വളം ചെയ്യേണ്ടി വരില്ല. അക്വാപോനിക്സ് പോലുള്ള നൂതന കൃഷി രീതികളും പരീക്ഷിക്കാം. മത്സ്യവും കാര്‍ഷികവിളകളും സമന്വയിപ്പിച്ച് സമ്മിശ്ര കൃഷിരീതികളും ഏറെ ലാഭകരമായി കൊണ്ട് പോകാം.

നമ്മുടെ ജലാശയങ്ങള്‍ അലങ്കാരമാത്സ്യങ്ങളുടെ അക്ഷയഖനിയാണ്. മാനത്തുകണ്ണി (വെള്ളിപ്പൊട്ടന്‍, നെറ്റിചൂട്ടാന്‍) വരയപ്പരല്‍, കുളപ്പരല്‍, തുപ്പലുകൊത്തി, പൂവാളിപ്പരല്‍, മീശപ്പറവ, ആരല്‍(ആരകാന്‍), പള്ളത്തി തുടങ്ങി അനേകം നാടന്‍ അലങ്കാര മത്സ്യങ്ങള്‍ നമുക്കുണ്ട്. ഇവയൊക്കെ വിദേശങ്ങളില്‍ ഏറെ പ്രിയമുല്ലവയും കയറ്റുമതി സാദ്ധ്യതയുള്ളവയുമാണ്. ഇവയൊക്കെ വേറെ പല പേരുകളിലും പലപ്പോഴും നമ്മുടെ അക്വേറിയം കടകളില്‍ തന്നെ എത്തുന്നുണ്ടാകും.ഇന്ന് നമുക്ക് വീട്ടിൽ ഒരു ചെറിയ മത്സ്യകൃഷി എങ്ങനെ തുടങ്ങാം എന്ന് നോക്കാം