ചേരുവകൾ:പച്ചരി/ഉണക്കലരി – 1 ഗ്ലാസ് രണ്ടാം തേങ്ങാ പാൽ – 4 ഗ്ലാസ് ഒന്നാം തേങ്ങാ പാൽ – ഒന്നര ഗ്ലാസ് ജീരകം – 1/2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കൽ:അരി രണ്ടു മൂന്നു മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക. പാൽ തിളച്ചു വരുമ്പോൾ കുതിർത്തു വെച്ച അരി ചേർത്തു കൊടുക്കുക.
10 മിനിറ്റ് കാത്തു നിൽക്കുക. അരി വെന്തു വന്നാൽ ഉപ്പും ജീരകവും അതിലേക്ക് ചേർക്കുക. ശേഷം ഒന്നാം പാൽ ചേർത്തു കൊടുക്കുക. നന്നായി ഇളക്കികൊടുത്ത് അല്പം നേരം പാകം ചെയ്തെടുക്കുക. നമ്മുടെ വിഷുക്കട്ട തയ്യാർ. ശർക്കര പാനീയം ചേർത്ത് കഴിക്കുക