നമ്മുടെ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ പിടിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മരമാണ് മുരിങ്ങ മരം.എന്നാൽ മുരിങ്ങക്കായ കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതായതുകൊണ്ടു എല്ലാവരും ഇതു വീടുകളിൽ നാട്ടു പിടിപ്പിക്കാൻ ശ്രമിക്കാറുണ്ട് . എന്നാല്‍ മുരിങ്ങ മരത്തിനുവളരുവാൻ ആവശ്യമായ വളം ഇട്ടുകൊടുക്കാതെ മരം വളരില്ല. പക്ഷെ ചില സ്ഥലങ്ങളിൽ ഒന്നും ചെയ്യാതെ തന്നെ മുരിങ്ങ മരം നന്നായി വളരുകയും നിറയെ കായ ഉണ്ടാകുകയും ചെയ്യും.ഇങ്ങനെയൊക്കെയാണെങ്കിലും എത്ര കഷ്ടപ്പെട്ടയാലും മുരിങ്ങമരം തീരെ വളരാത്ത സ്ഥലങ്ങളുമുണ്ട്. എന്തൊക്കെ ചെയ്തിട്ടും വളരാത്തത് കാരണം മുരിങ്ങ മരം നട്ടുപിടിപ്പിക്കുന്നത് തന്നെ നിര്‍ത്തിയ വീട്ടുകാരും ചുരുക്കമല്ല.
അപ്പോൾ ഇന്ന് മുരിങ്ങ മരം നനായി വളരാനും കായ ഉണ്ടാകാനും വേണ്ടി ഒരു അടിപൊളി ടിപ്പാണ് ഇവിടെ പറയുന്നത്. ഇത് ഒരിക്കാല്‍ ചെയ്‌താല്‍ കായ കൊണ്ട് നിങ്ങളുടെ മുരിങ്ങമരം നിറയും എന്നത് ഉറപ്പാണ് . എത്ര വര്ഷം കഴിഞ്ഞിട്ടും വളരാത്ത എന്‍റെ മരത്തില്‍ ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് ലഭിച്ച കായയാണ് താഴെ ഞാന്‍ കാണിക്കുന്നത് അതുകൊണ്ടാണ് ഇത് നിങ്ങളോട്കൂടി അറിയിക്കണം എന്ന് എനിക്ക് തോന്നി. ഇതിനായി നമ്മള്‍ ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ധാരാളം കിടുട്ന്ന ഒരു സാധനമാണ് ചാണകം. ഇത് മാത്രം മതി മുരിങ്ങ മരം പടര്‍ന്നു പന്തലിക്കാന്‍. അതിനു ചെയ്യേണ്ട കാര്യങ്ങൾ ഇത്ര മാത്രമാണ്.
ചാണകം ശേകരിച്ച ശേഷം ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്തു ചാണകം അതില്‍ ഇട്ട ശേഷം നന്നായി മിക്സ് ചെയ്യുക ശേഷം മരത്തിന്‍റെ ചുവട്ടിലായി രാവിലെയും വെകുന്നേരവും ഒഴിച്ച് കൊടുക്കുക ഇങ്ങനെ ഒരു ആഴ്ച നിങ്ങള്‍ ചെയ്താൽ പിന്നെ ഒരിക്കലും മരം വളരുന്നുണ്ടോ എന്ന് നോക്കേണ്ട ആവശ്യം പോലും നിങ്ങൾക്ക് ഉണ്ടാകില്ല കാരണം ഈ വെള്ളം ഒഴിച്ച ശേഷം മരം താനേ വളരുകയും നന്നായി പൂക്കുകയും നിറയെ കായ ഉണ്ടാകുകയും ചെയ്യും. ഈ രീതിയില്‍ ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്ക്ക് തന്നെ വിശ്വസിക്കാന്‍ കഴിയില്ല അത്രയ്ക്കും നല്ല രീതിയില്‍ ഫലം നിങ്ങകൾക് ലഭിക്കും.ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് എന്‍റെ അനുഭവമാണു .എന്‍റെ അഭിപ്രായം എല്ലാവരും നാളെ തന്നെ ഇത് ചെയ്തു നോക്കനമെന്നാണ്. നിങ്ങള്‍ ഇത് ചെയ്തു കൊണ്ടിരിക്കുന്നവര്‍ ആണെങ്കിൽ നിങ്ങളുടെ അഭിപ്രായം പറയുക. ബാക്കിയുള്ളവര്‍ തീര്‍ച്ചയായും ചെയ്തു നോക്കുക ഫലം ഉറപ്പാണ്.ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കൾക്കും അറിയിച്ചു കൊടുക്കു.