കേരളത്തില്‍ പ്രമേഹരോഗികള്‍ പെരുകുകയാണ്. ആയുര്‍വേദത്തിന്റെ നാട് ജീവിതശൈലീരോഗങ്ങളുടെ നാടായി മാറിയതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയില്‍വന്ന മാറ്റമാണ്.ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും
തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്.
പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. തഴുതാമയ്ക്ക് പുനര്‍നവയെന്നാണ് സംസ്‌കൃതത്തില്‍ പേര്. ചാലുകളില്‍ ചാണകപ്പൊടി ചേര്‍ത്ത് തഴുതാമയുടെ തണ്ടുകള്‍ നടാം. വേനല്‍ക്കാലത്ത് നനച്ചുകൊടുക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ തഴുതാമ പടര്‍ന്നുവളരും. പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ കണ്ടുവരുന്നു.
ഒട്ടനേകം ഗുണങ്ങള്‍ ഈ സസ്യനാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ് നിലത്ത് വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ് തഴുതാമത്തിനുണ്ട്. മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്.
രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.
ശരീരത്തിലടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും.നല്ല മലശോധനയുമുണ്ടാകും. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്.അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
കോണ്‍ക്രീറ്റു, ടൈൽ സംസ്‌കാരം വളര്‍ന്നുവന്നതോടെ മുറ്റവും ,പറമ്പും തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്. അങ്ങാടി മരുന്നു കടകളിലാണ് തഴുതാമയുടെ ഇപ്പോള്‍ സ്‌ഥാനം.
പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്.മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു.
തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും.
തഴുതാമ സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും.
തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും.