വൃക്കയിലെ കല്ല്‌ അലിയിക്കാൻ ഈ ഭക്ഷണ ക്രമം പാലിച്ചാൽ മതി

ഒരിക്കൽ ആ വേദന അനുഭവിച്ചവർ പറയും വൃക്കയി​ൽ കല്ലുണ്ടാകുന്നത്​ എത്രമാത്രം ഉറക്കംകെടുത്തുമെന്ന്​. വൃക്കയിൽ കല്ലുണ്ടാകുന്ന രോഗത്തിൽ ഭൂരിഭാഗവും സ്വയംവരുത്തിവെക്കുന്നതാണ്​. തെറ്റായ ഭക്ഷണക്രമം തന്നെയാണ്​ ഇതിനുള്ള പ്രധാനകാരണം. വൃക്കയിൽ കല്ല്​ വന്നവർക്കുള്ള ഭക്ഷണക്രമം പ്രധാനമാണ്​. ശ്രദ്ധിച്ചില്ലെങ്കിൽ അസുഖം മൂർഛിക്കാനും അത്​ നിങ്ങൾക്ക്​ നിദ്രാവിഹീന രാത്രികൾ സമ്മാനിക്കാനും കാരണമാകും. അവർക്കുള്ള ചില ഭക്ഷണക്രമം ഇതാ:

വെള്ളം കുടി മുടക്കരുത്:-ദിവസം എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം കുടിക്കുന്നത്​ മൂത്രം കൂടുതൽ ഒഴിക്കാനും അതുവഴി കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത്​ തടയാനും കഴിയും.

ഉപ്പിനോട്​ അകലം പാലിക്കാം:-ഉപ്പില്ലാതെ ഭക്ഷണം പലർക്കും അരോചകമാണ്​. എന്നാൽ വൃക്കയിൽ കല്ലുവന്നവർ ഉപ്പിനോട്​ അകലം പാലി​ച്ചേ മതിയാകൂ. ഭക്ഷണത്തിൽ ഉപ്പി​ന്‍റെ അളവ്​ ചുരുക്കണം. മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ കുറക്കാൻ ഇത്​ സഹായിക്കും. ഉപ്പി​ന്‍റെ അംശം കൂടുതലുള്ള സ്​നാക്​സ്​, സൂപ്പുകൾ, ഇറച്ചി എന്നിവയോട്​ വിട്ടുനിൽക്കുന്നതാണ്​ ഗുണകരം.

പാലും പാലുൽപ്പന്നങ്ങളും:-കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലിൽ 300 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിട്ടു​ണ്ടാകും. ഇത്തരം പാലും പാലുൽപ്പന്നങ്ങളും കൂടുതലായാൽ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ്​ ഉയർന്നുനിൽക്കാനും വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാവുകയും ചെയ്യും.

ഇലക്കറികൾ, ഉണക്കപ്പഴങ്ങൾ:-ഒാക്​സാലിക്​ ആസിഡി​ന്‍റെ അംശം കൂടുതലുള്ള ചീര, സ്​ട്രോബറി, ഗോതമ്പ്​ തവിട്​, കശുവണ്ടിയുടേത്​ ഉൾപ്പെടെയുള്ള പരിപ്പ്, ചായ​ തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അംശം കൂട്ടാൻ വഴിവെക്കും. ഇവയുടെ ഉപയോഗം നി​യന്ത്രിച്ചില്ലെങ്കിൽ വൃക്കയിൽ കല്ലി​ന്‍റെ സാന്നിധ്യം നിലനിർത്തും.

പഞ്ചസാരയും വില്ലനാണ്​:-കാൽസ്യം രൂപപ്പെടുത്തുന്നതിൽ അതുവഴി വൃക്കയിൽ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരക്കും പങ്കുണ്ട്​. പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഇവർ ഉപേക്ഷിക്കണം.ഇറച്ചിയും മുട്ടയും വേണ്ട:-ഇറച്ചി, മുട്ട, മത്സ്യം എന്നിവ മൂത്രത്തിൽ യൂറിക്​ ആസിഡി​ന്‍റെ അളവ്​ അനിയന്ത്രിതമാക്കും. പാൽ നൽകാത്ത ജീവികളിൽ നിന്നുള്ള ഭക്ഷണ പദാർഥങ്ങളും മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ വർധിപ്പിക്കാൻ കാരണമാകും.

ധാന്യങ്ങളാവാം:-അലിയാത്ത നാരുകളുള്ള ഗോതമ്പ്​, റൈ, ബാർലി, അരി എന്നീ ധാന്യങ്ങൾ മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ കുറക്കാൻ സഹായിക്കും. മലത്തിലൂടെ കാൽസ്യം പുറത്തുപോകാനും ഇവ സഹായകമാണ്​. കാൽസ്യം ഒാക്​സലേറ്റ്​ കല്ലുകൾ ആണെങ്കിൽ പാലും പാൽ ഉപയോഗിച്ചുള്ള ചായ, ചോ​ക്ലേറ്റ്​ തുടങ്ങിയ ഉപേക്ഷിക്കണം.

വിറ്റാമിൻ സിയെ ശരീരം ഒാക്​സലേറ്റ്​ ചെയ്യു​മ്പോഴാണ്​ വൃക്കയിൽ കല്ലുണ്ടാകുന്നത്​. അതുകൊണ്ട്​ തന്നെ വൃക്കയിൽ കല്ലി​ന്‍റെ അസുഖത്തിന്​ സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു​ ഡോക്​ടറെയും ഭക്ഷണനിയന്ത്രണ വിദഗ്​ദനെയും കാണണം. അവരുടെ ഉപദേശപ്രകാരം ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരണം.

Leave a Comment