പ്രതിവർഷം അഞ്ചുകോടി ആളുകളാണ് വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോണ്‍) എന്ന പ്രശ്നവുമായി ചികിത്സ തേടുന്നത്. വൃക്കയിൽ കല്ലുണ്ടാക്കുന്നത് മൂത്രത്തിലെ രാസപദാർഥങ്ങളിൽ നിന്നും രൂപപ്പെടുന്ന കട്ടിയായ ഖരവസ്തുക്കളാണ്.
മൂത്രത്തില്‍ കല്ലുള്ളവര്‍ ഭക്ഷണനിയന്ത്രണം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലതരം ഭക്ഷണങ്ങള്‍ ഈ അസുഖത്തെ പാടേ ഇല്ലാതാക്കാന്‍ സഹായിക്കും. അത്തരത്തിലൊന്നാണ് വാഴപ്പിണ്ടി.
ഇതിന്‍റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്‍റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വാഴപ്പിണ്ടി അത്യുത്തമമാണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍തടി കുറയ്ക്കാനും വാഴപ്പിണ്ടി അത്യുത്തമമാണ്. വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിയുടെ പ്രശ്‌നം ഇല്ലാതാക്കാം.
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ഏറെ ഗുണം ചെയ്യും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.