വെണ്ടക്ക ഇങ്ങനെ കറി വെച്ചിട്ടുണ്ടോ അടിപൊളി രുചിയാണ്.. ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ..

വെണ്ടക്ക കഴുകി പേപ്പര്‍ ടവല്‍ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. രണ്ടിഞ്ച് കഷണങ്ങള്‍ ആക്കി മുറിച്ചു വയ്ക്കുക.

വീഡിയോ കാണാം

ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി വെണ്ടക്ക ഒട്ടിപ്പിടിക്കാത്തതുവരെ വഴറ്റിയെടുത്ത് ഒരു പ്‌ളേറ്റില്‍ വെക്കുക.

ബാക്കിയുള്ള എണ്ണയില്‍ ഇഞ്ചി, പച്ചമുളക് എന്നിവ ഉള്ളിയും ചേര്‍ത്ത് വഴറ്റുക.

വേവിച്ചതിനു ശേഷം ഉപ്പും, തേങ്ങയും ചേര്‍ത്ത് വഴറ്റുക. വെളുത്തുള്ളിയും കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം, കറിവേപ്പിലയും വെണ്ടക്കയും കൂടി ഇട്ട ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി വഴറ്റുക. ഇനി നേര്‍ത്ത തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് 4-5 മിനിറ്റ് അല്ലെങ്കില്‍ വെണ്ടക്ക വെന്ത് കറി കുറുകും വരെ തിളപ്പിക്കുക. നാരങ്ങാനീരും കട്ടിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ഒന്നിളക്കി വാങ്ങാം.

മറ്റൊരു പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവ, ചുമന്നുള്ളി, കറിവേപ്പില എന്നിവ വഴറ്റി കറിയിലൊഴിച്ചു 10 മിനിറ്റ് അടച്ചു വച്ചിരുന്നിട്ട് എടുത്ത് ഉപയോഗിക്കാം.