ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് വരുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ. ഇതുമൂലം കാലുകളിൽ തടിച്ചുവീർത്തു കാണപ്പെടുന്ന രക്തധമനികളിൽ വേദന, പുകച്ചിൽ എന്നിവയെല്ലാം അനുഭവപ്പെടുന്നു. രക്തത്തെ മറ്റു ശരീരഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ വേണം ഗുരുത്വാകർഷണത്തെ മറികടന്ന് കാലുകളിൽ നിന്നും രക്തം മുകളിലെത്തിക്കാൻ.
തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്നത് കാരണം ധമനികളിലെ വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുന്നു. അങ്ങനെ മുകളിലേക്കുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞു രക്തം കെട്ടിക്കിടക്കുന്നു. ഈ അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. വെരികോസ് വെയിന്‍ മാറ്റാൻ വഴികൾ പറഞ്ഞുതരുകയാണ് ഡോക്ടർ. അദ്ദേഹം പറയുന്നത് കേട്ടുനോക്കൂ..
വെരികോസ് വൈൻ (varicose veins) മണിക്കൂറുകൾക്കുള്ളിൽ സുഖപ്പെടുത്താവുന്ന ഏറ്റവും പുതിയ ചികിത്സാ രീതിയാണ് ( venaseal treatment) വിനാസീൽ. മുറിവോ,വേദനയോ ഇല്ലാതെ പെട്ടെന്ന് തന്നെ വെരികോസ് വൈൻ പൂർണമായും മാറ്റുന്ന ഒരു ചികിത്സാ രീതിയാണ് വിനാസീൽ ഈ ചികിത്സയെ കുറിച്ച് കോട്ടക്കൽ ആസ്റ്റർ മിംസിലെ Dr. Sumith S Malik സംസാരിക്കുന്നു. വെരികോസ് വെയ്ൻ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Sumith S Malik (Consultant General & Laparoscopic Surgeon at Aster MIMS Kottakkal) മറുപടി നൽകുന്നു