ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്.വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ് ഇതിൽ പ്രധാനം. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
നിത്യവും രാവിലെ എഴുന്നേറ്റാൽ സ്ഥിരം കുടിക്കുന്നത് ഒന്നെങ്കിൽ ചായ അതും അല്ലെങ്കിൽ കോഫി. ചായയോ കോഫിയോ കുടിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് കുരുമുളക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു നുള്ള് കുരുമുളക് പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. കുരുമുളകിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്.
അതുകൊണ്ടു തന്നെ കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം. പനി , ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാൻ നല്ലൊരു മരുന്നാണ് കുരുമുളക് വെള്ളം. ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും വെറും വയറ്റിൽ കുരുമുളക് വെള്ളം കുടിക്കുക.ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ലതാണ് കുരുമുളക് വെള്ളം. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.