വെളുത്തുള്ളിയും തേനും ഈ രീതിയില്‍ തയാറാക്കി ഒരു ആഴ്ച കഴിച്ചാല്‍ ഉള്ള അത്ഭുത ഗുണങ്ങൾ അറിയാതെപോകരുത്

വെളുത്തുള്ളിയും തേനും ചേർന്നിട്ടുള്ള ഭക്ഷണങ്ങൾക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആരോഗ്യസംരക്ഷണത്തിനായി ആയുർവേദത്തിലെ പല മരുന്നുകളിലും ഇവ ഉപയോഗിക്കുകയും ചെയ്യുന്നു. എങ്കിലും വെളുത്തുള്ളിയും തേനും ദൈനം ദിന ആഹാരത്തിന്റെ ഭാഗമാക്കി ഉൾപെടുത്തുവാൻ കഴിയുമോ? കഴിയുമെങ്കിൽ അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നത് വിശദമായി നോക്കാം.

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ:- രക്തസമ്മർദ്ധവും കൊളസ്ട്രോളും കുറയ്ക്കുന്നതോടോപ്പം ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുവാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.

പനി, ജലദോഷം, വയറിളക്കം , insect bite എന്നിവയ്ക്കുള്ള ഔഷധവുമായി വെളുത്തുള്ളി ഉപയോഗിക്കുന്നു. പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്നീഷ്യം, വിറ്റമിൻ B6, വിറ്റമിൻ C, സെലെനിയം, ചെറിയ അളവിൽ കാത്സ്യം, കോപ്പർ, പൊറ്റാസ്സിയം, ഫോസ്ഫൊരസ്, വിറ്റമിൻ B1 എന്നിവയും വെളുത്തുള്ളിയിൽ കാണപെടുന്നു.വെളുത്തുള്ളിയ്ക്ക് രോഗാണുക്കളോട് ചെറുത്ത് നിൽകാനുള്ള കഴിവുണ്ടെന്ന് 1858 ൽ Louis Pasteur കണ്ടുപിടിച്ചിരുന്നു.1500 BC യോടെ വെളുത്തുള്ളിയുടെ ഇരുപത്തി രണ്ടിൽ പരം വ്യത്യസ്ഥ ഗുണവിശേഷങ്ങൾ ഈജിപ്ഷ്യൻ ജനങ്ങൾ മനസ്സിലാക്കിയിരുന്നു. ചുരുക്കം വ്യക്തികളിൽ ഈ രോഗശമന ഗുണങ്ങളെ പറ്റി എതിർപ്പുണ്ടെങ്കിലും ഗ്രൂപ്പുകളിൽ നടത്തിയ പഠനങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വെളുത്തുള്ളിയ്ക്ക് അതിവിശിഷ്ടമായ ഔഷധഗുണങ്ങൾ ഉള്ളതായി തെളിയിക്കപെട്ടിട്ടുണ്ട്.

തേനിന്റെ ഔഷധ ഗുണങ്ങൾ:-കാൻസർ, ഹൃദ്രോഗം എന്നിവ തടയുന്നു: തേനിലടങ്ങിയിരിക്കുന്ന flavonoids, antioxidants എന്നിവ കാൻസർ, ഹൃദ്രോഗം വരാനുള്ള സാധ്യതകളെ കുറയ്ക്കുന്നു;ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു.രോഗപ്രധിരോധ ശക്തി നല്കുന്നു.;ശരീരത്തിലെ ഗ്ലൈക്കൊജെന്റെ ( ഷുഗർ ) അളവ് നിയന്ത്രിച്ച് ഊർജം പ്രദാനം ചെയ്യുന്നു.ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു.തൂക്ക കുറവ്, ലൈഗിക രോഗങ്ങൾ, മൂത്രാശയ പരമായ രോഗങ്ങൾ, ആസ്തമ, വയറിളക്കം, ചർദ്ദി എന്നിവയ്ക്കുള്ള ആയുർവേദ മരുന്നായി ഉപയോഗിക്കുന്നു,പൊള്ളലിനും, മുറിവിനുമുള്ള മരുന്നായി തേൻ ഉപയോഗിക്കുന്നു.

വെളുത്തുള്ളി – തേൻ മായാജാലം:-പച്ചവെളുത്തുള്ളി തേൻ കൂട്ടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമം എന്ന് പഠനങ്ങൾ തെളിയിക്കുന്നു. പാകം ചെയ്യുമ്പോൾ ചൂട് കൊണ്ട് വെളുത്തുള്ളിയിലെ ‘Allicin’ ന്റെ ഗുണങ്ങൾ നശിപ്പിക്കപെടുന്നു. വെളുത്തുള്ളി ചവയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുമ്പോൾ അല്ലിസിൻ വിഘടിക്കുകയും മറ്റൊരു സൾഫർ മിശ്രിതമായ ‘Ajoene’ ഉത്പാദിപ്പിക്കപെടുകയും ചെയ്യുന്നു. ഇതിന് anti-bacterial, anti-viral, anti-fungal എന്നീ ഗുണങ്ങളടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ Allyl sulfides, വിറ്റമിൻ C എന്നിവ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

ശരിയായ ദഹനത്തിലൂടെ പോക്ഷകങ്ങൾ മുഴുവനായി ശരീരം ആഗിരണം ചെയ്യുന്നതിന് വെളുത്തുള്ളി ഭഷണത്തിനു മുന്പ് വെറും വയറ്റിൽ കഴിയ്ക്കുന്നത് ഗുണം ചെയ്യുന്നു. വെളുത്തുള്ളിയുടെ എരിവ് രുചി കുറയ്ക്കുന്നതിന് കൂട്ടത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് നന്നായിരിക്കും. ധാരാളം ഔഷധഗുണങ്ങളുള്ള തേനും വെളുത്തുള്ളിയും ഒന്നിച്ച് ഭക്ഷിക്കുമ്പോൾ ഗുണങ്ങൾ ഇരട്ടിയ്ക്കുകയും വെളുത്തുള്ളിയുടെ അപ്രിയ ഗന്ധം കുറയുകയും ചെയ്യുന്നു.